നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സംസ്കൃതവും ഫ്രഞ്ചും പച്ചവെള്ളം പോലെ; മനീഷ് സിസോദിയയെ ഞെട്ടിച്ച അഞ്ചുവയസ്സുകാരന് സംസ്ഥാനങ്ങൾ മനഃപാഠം

  സംസ്കൃതവും ഫ്രഞ്ചും പച്ചവെള്ളം പോലെ; മനീഷ് സിസോദിയയെ ഞെട്ടിച്ച അഞ്ചുവയസ്സുകാരന് സംസ്ഥാനങ്ങൾ മനഃപാഠം

  ഡൽഹി സ്വദേശിയായ ഹിതൻ കൗശിക് എന്ന അഞ്ചു വയസ്സുകാരന് ഇന്ത്യയിലെയും അമേരിക്കയിലെയും സംസ്ഥാനങ്ങൾ മനഃപാഠമാണ്

  ഹിതൻ കൗശിക് മനീഷ് സിസോദിയക്കൊപ്പം

  ഹിതൻ കൗശിക് മനീഷ് സിസോദിയക്കൊപ്പം

  • Share this:
   ഒരു അഞ്ച് വയസ്സുള്ള കുട്ടിയ്ക്ക് പഠിക്കാൻ കഴിയുന്നതെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. അതായത് അക്ഷരങ്ങൾ, ആകൃതികൾ അല്ലെങ്കിൽ നിറങ്ങൾ തുടങ്ങിയവയൊക്കെ. എന്നാൽ ഡൽഹി സ്വദേശിയായ ഹിതൻ കൗശിക് എന്ന അഞ്ചു വയസ്സുകാരന് ഇന്ത്യയിലെയും അമേരിക്കയിലെയും സംസ്ഥാനങ്ങൾ മനഃപാഠമാണ്. കൂടാതെ സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ മൂന്ന് ഭാഷകളിൽ നന്നായി സംസാരിക്കാനും അറിയാം. ശരിയ്ക്കും ഒരു കുട്ടി പ്രതിഭ തന്നെ!

   അടുത്തിടെ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ പ്രതിഭയെ കാണുകയും ട്വിറ്ററിൽ ഹിതൻ കൗശികുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. സിസോദിയ ഹിതനുമൊത്തുള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചത്. കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കുട്ടിയെ നോക്കി പുഞ്ചിരിക്കുന്നതുമാണ് ചിത്രങ്ങൾ.

   "ഇന്ന്, ഞാൻ ഒരു പുതിയ കൊച്ചു സുഹൃത്തിനെ പരിചയപ്പെട്ടു. അഞ്ചാം വയസ്സിൽ, ഫ്രഞ്ച്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ മൂന്ന് വ്യത്യസ്ത ഭാഷകളിൽ അവൻ നന്നായി സംസാരിക്കും. ഹിതൻ, നിന്നെ കണ്ടതിൽ വളരെ സന്തോഷമുണ്ട് " എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പായി സിസോദിയ കുറിച്ചത്.   സിസോദിയയ്ക്ക് ഹിതന്റെ കഴിവിൽ മതിപ്പ് തോന്നിയതിനാലാകാം അദ്ദേഹം ട്വിറ്ററിൽ തന്റെ ഫോളോവേഴ്സുമായി ഈ അനുഭവം പങ്കിട്ടത്. സിസോദിയയുടെ ട്വീറ്റിന് ഇതുവരെ 1000ലധികം ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.

   ട്വീറ്റ് കണ്ട ഒരാൾ കുട്ടിയെ "ഗൂഗിൾ ബോയ്" എന്നാണ് വിളിച്ചിരിക്കുന്നത്. ഹിതൻ ട്വീറ്റിന് മറുപടി നൽകുകയും സിസോദിയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. "സർ, താങ്കളുടെ സഹകരണത്തിനും അനുഗ്രഹങ്ങൾക്കും നന്ദി" എന്നാണ് ഹിതന്റെ പേരിലുള്ള ട്വിറ്റർ അക്കൌണ്ടിൽ നിന്ന് ലഭിച്ച പ്രതികരണം. കുട്ടിയുടെ കഴിവിനെക്കുറിച്ച് അറിഞ്ഞ് "അതിശയകരമെന്ന്" മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.

   അക്ഷരങ്ങളും ശബ്ദങ്ങളും മനസ്സിലാക്കാൻ തുടങ്ങിയതു മുതൽ ഹിതൻ വളരെ വേഗത്തിൽ കാര്യങ്ങൾ പഠിക്കുന്ന കുട്ടിയായിരുന്നു. ഹിതന് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഈ ചാനലിൽ ഹിതന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്ന നിരവധി വീഡിയോകൾ കാണാം. അത് നിങ്ങളെ കൂടുതൽ അത്ഭുതപ്പെടുത്തും.

   ഇതിനകം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹിതൻ ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്.

   105 മിനിട്ടിനുള്ളിൽ 36 പുസ്തകങ്ങൾ തുടർച്ചയായി വായിച്ച് രണ്ട് റെക്കോർഡുകൾ സ്ഥാപിച്ച അഞ്ച് വയസ്സുകാരിയുടെ വാർത്ത മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലുമാണ് കിയാര കൌർ എന്ന കൊച്ചുമിടുക്കി ഇടം നേടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചെന്നൈ സ്വദേശികളാണ്. എന്നാൽ കുടുംബം ഇപ്പോൾ യുഎഇയിലാണ് താമസിക്കുന്നത്.
   Published by:user_57
   First published:
   )}