നാൽപതു വർഷത്തോളമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന 88-കാരനെ ഒടുവിൽ ഭാഗ്യം തുണച്ചു. 5 കോടി രൂപയുടെ ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി നേടിയ സന്തോഷത്തിലാണ് പഞ്ചാബിലെ ദേരബസി സ്വദേശിയായ മഹന്ത് ദ്വാരക ദാസ്. 1947-ൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ”എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. കഴിഞ്ഞ നാൽപതോളം വർഷമായി ഞാൻ ലോട്ടറി വാങ്ങുന്നു. ഈ ലോട്ടറിയിൽ നിന്നും ലഭിക്കുന്ന തുക എന്റെ രണ്ട് ആൺമക്കൾക്കും സാമൂഹ്യ സേവനത്തിനുമായി ഞാൻ വിതരണം ചെയ്യും”, മഹന്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പേരക്കുട്ടിയുടെ പക്കൽ പണം കൊടുത്തുവിട്ടാണ് മഹന്ത് ലോട്ടരി വാങ്ങിയത്. തന്റെ പിതാവിന് ലോട്ടറി അടിച്ചതിൽ സന്തോഷമുണ്ടെന്ന് മഹന്തിന്റെ മകൻ നരേന്ദർ കുമാർ ശർമ്മ പറഞ്ഞു.
ലോട്ടറി നികുതിയിളവിന് വിധേയമായതിനാൽ മഹന്തിന് ലോട്ടറിയുടെ മുഴുവൻ തുകയും ലഭിക്കില്ല. 5 കോടിയിൽ നിന്നും 30 ശതമാനം കഴിഞ്ഞുള്ള തുക ആയിരിക്കും മഹന്ദിന് ലഭിക്കുക. “പഞ്ചാബിലെ ലോഹ്രി മകര സംക്രാന്തി ബമ്പർ ലോട്ടറി 2023 ഫലം ജനുവരി 16-നാണ് പ്രഖ്യാപിച്ചത്. മഹന്ത് ദ്വാരക ദാസ് ആണ് 5 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, 30 ശതമാനം നികുതി കഴിഞ്ഞ്, ബാക്കിയുള്ള തുക അദ്ദേഹത്തിന് നൽകും,” അസിസ്റ്റന്റ് ലോട്ടറി ഡയറക്ടർ കരം സിംഗ് എഎൻഐയോട് പറഞ്ഞു.
Also read-സെൽഫി വിനയായി; വന്ദേ ഭാരത് ട്രെയിനിൽ കുടുങ്ങിയ യുവാവ് ഇറങ്ങിയത് 159 കിലോമീറ്റർ അകലെ
ഒരു മാസത്തിനുള്ളിൽ രണ്ട് ലോട്ടറികൾ നേടിയ അമേരിക്കൻ വനിതയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. 40 കാരിയായ ഈ അമേരിക്കക്കാരിക്ക് ആദ്യം ലോട്ടറിയടിച്ചത് 8 കോടി രൂപയാണ്. ഏതാനും ആഴ്ചകൾക്കുശേഷം മറ്റൊരു ലോട്ടറിയിലൂടെ ഇവർക്ക് 16 കോടി രൂപ ലഭിച്ചു. ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്നു പോലും പലരും ഇവരെ വിളിക്കാൻ തുടങ്ങിയിരുന്നു.
അതിനിടെ, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 312 (Nirmal NR-312) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NK 332073 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NH 447131 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതം ലഭിക്കും. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.