നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Avid Readers | സെയ്ഫ് അലി ഖാന്‍ മുതല്‍ ബരാക് ഒബാമ വരെ; പുസ്തകപ്രേമികളായ സെലിബ്രിറ്റികളെ പരിചയപ്പെടാം

    Avid Readers | സെയ്ഫ് അലി ഖാന്‍ മുതല്‍ ബരാക് ഒബാമ വരെ; പുസ്തകപ്രേമികളായ സെലിബ്രിറ്റികളെ പരിചയപ്പെടാം

    പുസ്തകപ്രേമികളായ പ്രമുഖ സെലിബ്രിറ്റികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      "പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്" എന്നാണ് റോമന്‍ രാഷ്ട്രതന്ത്രജ്ഞനായ മാര്‍ക്കസ് തുളിയസ് സിസെറോ (Marcus Tullius Cicero) പറഞ്ഞിരിക്കുന്നത്. പുസ്തകങ്ങളുടെയും (Books) വായനയുടെയും (Reading) പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഈ വാചകം ഇന്നും പ്രസക്തമായ ഒന്നാണ്.

      നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ (Celebrities) പലരും വായന ഇഷ്ടപ്പെടുന്നവരാണ്. പുസ്തകപ്രേമികളായ പ്രമുഖ സെലിബ്രിറ്റികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം.

      സെയ്ഫ് അലി ഖാന്‍

      ഒരു അഭിനേതാവ് എന്നതിനു പുറമെ സെയ്ഫ് അലി ഖാന്‍ നല്ലൊരു വായനക്കാരൻ കൂടിയാണ്. അദ്ദേഹം ഒരു പുസ്തക പുഴുവാണെന്ന് തന്നെ പറയാം. സെയ്ഫ് വായനയിൽ മുഴുകിയിരിക്കുന്ന ഒരു ചിത്രം കരീന കപൂര്‍ 2020 മാര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. "സെയ്ഫ് ഈ ആഴ്ച വായനക്കായി മാറ്റിവെച്ചുവെന്ന് തോന്നുന്നു, ഞാന്‍ ഇന്‍സ്റ്റഗ്രാമിലും'' എന്ന കുറിപ്പോടുകൂടിയാണ് കരീന ചിത്രം പങ്കുവെച്ചത്.

      സോനം കപൂര്‍

      ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ സോനം കപൂര്‍ എന്നും ഒരു പടി മുന്നിലാണ്. പുസ്തകങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രി കൂടിയാണ് സോനം. ശാസ്ത്രം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് സോനം കൂടുതലും വായിക്കാറുള്ളത്. പുസ്‌കങ്ങളോടുള്ള താല്‍പ്പര്യത്തെക്കുറിച്ചും വായനയോടുള്ള അഭിനിവേശത്തെക്കുറിച്ചും സോനം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

      മൗനി റോയ്

      പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ താത്പ്പര്യമുള്ള നടിയാണ് മൗനി റോയ്. 'ബ്രഹ്മാസ്ത്ര'യാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വ്യത്യസ്ത വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങൾ താരത്തിന്റെ ഇന്‍സ്റ്റഗ്രാം ആല്‍ബത്തില്‍ കാണാന്‍ കഴിയും. ജയ് ഷെട്ടിയുടെ 'തിങ്ക് ലൈക്ക് എ മോങ്ക്' എന്ന പുസ്തകം വായിക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

      അനുരാഗ് കശ്യപ്

      അനുരാഗ് കശ്യപ് വലിയൊരു പുസ്തകപ്രേമിയാണ്. സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളോട് തന്നെയാണ് അദ്ദേഹത്തിന് കൂടുതൽ പ്രിയം. ടു കില്‍ എ മോക്കിങ് ബേര്‍ഡ്, ദ പിയാനോ പ്ലേയര്‍, ദ പോസ്റ്റ്മാന്‍ ഓള്‍വേയ്‌സ് റിങ്‌സ് ട്വൈസ്, ഡബിള്‍ ഇൻഡെംനിറ്റി എന്നീ പുസ്തകങ്ങള്‍ അദ്ദേഹം വായിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

      ബരാക് ഒബാമ

      മുന്‍ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ പുസ്തക പ്രേമിയാണെന്ന കാര്യം എല്ലാവർക്കും അറിയാം. എല്ലാ വര്‍ഷവും തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ലോറന്‍ ഗ്രോഫിന്റെ 'മാട്രിക്സ്', ഡോണി വോള്‍ട്ടണ്‍ എഴുതിയ 'ദ ഫൈനല്‍ റിവൈവല്‍ ഓഫ് ഒപാല്‍ ആന്‍ഡ് നെവ്' , അമോര്‍ ടോവ്‌ലെസിന്റെ 'ദി ലിങ്കണ്‍ ഹൈവേ' എന്നിവയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പുസ്തകങ്ങളിൽ ചിലത്.

      Summary: Meet the celebrities, ranging from actor Saif Ali Khan to the 44th President of United States of America, Barack Obama, who are great lovers of books 
      Published by:user_57
      First published: