പ്രിൻസിപ്പൽ ഹീറോ ഡാ; കുട്ടികൾക്കൊപ്പം താളം ചവിട്ടിയും മേളം കൊട്ടിയും ആഘോഷിക്കുന്ന ആ 'പ്രിൻസി' ഇദ്ദേഹമാണ്

Meet the principal hero from Thrithala | വിദ്യാർത്ഥികൾക്കൊപ്പം ചെണ്ട മേളം പിടിച്ച്, 'മാർഗഴിയെ മല്ലികയെ'ക്ക് ചുവടു വച്ച ആ പ്രിൻസിപ്പൽ ഇദ്ദേഹമാണ്

news18-malayalam
Updated: September 9, 2019, 6:23 PM IST
പ്രിൻസിപ്പൽ ഹീറോ ഡാ; കുട്ടികൾക്കൊപ്പം താളം ചവിട്ടിയും മേളം കൊട്ടിയും ആഘോഷിക്കുന്ന ആ 'പ്രിൻസി' ഇദ്ദേഹമാണ്
Meet the principal hero from Thrithala | വിദ്യാർത്ഥികൾക്കൊപ്പം ചെണ്ട മേളം പിടിച്ച്, 'മാർഗഴിയെ മല്ലികയെ'ക്ക് ചുവടു വച്ച ആ പ്രിൻസിപ്പൽ ഇദ്ദേഹമാണ്
  • Share this:
മോഹൻലാൽ ചിത്രം 'ലൈഫ് ഈസ് ബ്യൂട്ടിഫുളി'ലെ വിനയചന്ദ്രൻ മാഷിനെ കണ്ടവർ ഒക്കെയും ആഗ്രഹിച്ചു കാണും ഇതുപോലൊരു മാഷിന്റെ ശിഷ്യരാവാൻ. കുട്ടികൾക്കൊപ്പം കൂട്ടുകാരനായി കൂടുന്ന ഒരു അധ്യാപകനെ സ്വപ്നം കാണാത്തവരായി ഏതു വിദ്യാർഥിയുണ്ട്? സോഷ്യൽ മീഡിയയിൽ ഏറ്റവും അടുത്തായി എത്തിയ ഒരു വീഡിയോ ജീവിതത്തിലെ മറ്റൊരു വിനയചന്ദ്രൻ മാഷിനെ പരിചയപ്പെടുത്തുകയാണ്.

കോളേജിലെ ഓണാഘോഷത്തിന് ചെണ്ട മേളത്തിന്റെ താളത്തിന് ചുവടുപിടിക്കുന്ന സംഘത്തിൽ അധ്യാപകൻ ഏത് വിദ്യാർത്ഥി ഏത് എന്ന് കണ്ടു പിടിക്കാൻ തന്നെ ബുദ്ധിമുട്ട്. എന്നാൽ കൂളിംഗ് ഗ്ലാസും വച്ച് കുട്ടികൾക്കൊപ്പം കൂടിയ അദ്ദേഹം കോളേജ് പ്രിൻസിപ്പൽ ആണെന്ന് അരിഞ്ഞതും പലരും മൂക്കത്തു വിരൽ വച്ചു.കുട്ടികൾക്കൊപ്പം കൂടുന്ന പ്രിൻസിപ്പലിന്റെ ജന്മദിനം ആഘോഷിച്ചു പോസ്റ്റ് ചെയ്ത വിഡിയോക്കുള്ള ക്യാപ്‌ഷനിൽ തന്നെ കാണാം മാഷിനോടുള്ള ഇവരുടെ സ്നേഹം. "തടിച്ച ശരീരം മുഴുവൻ സ്നേഹം നിറച്ച ഒരു വ്യക്തിത്വം, ആറാം തമ്പുരാൻ.. സ്നേഹിക്കാനും അതിലുപരി സഹായിക്കാനും പഠിപ്പിച്ച ഞങ്ങടെ മാഷ്, ഷാഫി മാഷ്..." ഇങ്ങനെ പോകുന്നു ആ വാചകങ്ങൾ.

തൃത്താലയിലെ ആസ്പയർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രിൻസിപ്പൽ മുഹമ്മദ് ഷെഫീർ ആണിത്. കുട്ടികളുടെ പ്രിയ 'ഷെഫി' സർ. ഇവർക്കൊപ്പം മമ്മൂട്ടി-ശ്രീനിവാസൻ ഗാനം 'മാർഗഴിയെ മല്ലികയെ'ക്കു ചുവടു വയ്ക്കുന്ന 'പ്രിൻസി'യുടെ മറ്റൊരു വിഡിയോ കഴിഞ്ഞ വർഷം തരംഗമായിരുന്നു.First published: September 9, 2019, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading