• HOME
  • »
  • NEWS
  • »
  • buzz
  • »
  • Samosas | രണ്ടര രൂപയ്ക്ക് ചൂട് സമോസ വേണോ? എങ്കിൽ 75 വയസ്സുകാരന്റെ കടയിലേക്ക് വിട്ടോ

Samosas | രണ്ടര രൂപയ്ക്ക് ചൂട് സമോസ വേണോ? എങ്കിൽ 75 വയസ്സുകാരന്റെ കടയിലേക്ക് വിട്ടോ

ഇദ്ദേഹം സമോസ വിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Share this:
    രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ജനങ്ങളെ വലയ്ക്കുന്നതിനാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലരും തങ്ങളുടെ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ (cutting down expenses) നിർബന്ധിതരാകുന്നു. സ്ട്രീറ്റ് ഫുഡിന്റെ കാര്യമെടുത്താൽ, ഇവിടെയും കാലത്തിനനുസരിച്ച് വിലക്കയറ്റം നാം കാണുന്നു. എന്നിരുന്നാലും, ചിലർ സ്വന്തം വരുമാനത്തേക്കാൾ മറ്റുള്ളവരുടെ സംതൃപ്തിക്ക് മുൻഗണന നൽകുന്നു.

    വെറും 2.50 രൂപയ്ക്ക് സമോസ വിൽക്കുന്ന അമൃത്‌സറിൽ നിന്നുള്ള 75 കാരനാണ് അത്തരത്തിലുള്ള ഒരാൾ. 'mrsinghfoodhunter' എന്ന പേരിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ഫുഡ് ബ്ലോഗർ സരബ്ജീത് സിംഗ് ആണ് ഇദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ കഥ പങ്കിട്ടത്.

    "75 വയസ്സുള്ള അങ്കിൾ ജി 2.50 രൂപയ്ക്ക് സമോസ വിൽക്കുന്നു,” സ്ഥലത്തിന്റെ ലൊക്കേഷൻ നൽകിക്കൊണ്ട് സരബ്ജിത് വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതി. വീഡിയോയിൽ, ഇദ്ദേഹം തന്റെ ചെറിയ കടയിൽ സമൂസ തയ്യാറാക്കുന്നത് കാണാം. ഒരു സഹായി പോലും കൂടെ കാണാത്തതിനാൽ, ആ മനുഷ്യൻ തനിയെ ചെറിയ സമോസകൾ ഉണ്ടാക്കുന്നത് പോലെയാണ് വീഡിയോയിൽ കാണുന്നത്.

    ബ്ലോഗർ ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം വീഡിയോയിൽ ഉൾക്കൊള്ളുന്നതിനാൽ, ആളുകൾ ഇതിനകം തന്നെ അദ്ദേഹത്തിന്റെ സമോസകൾ കഴിക്കാൻ ക്യൂവിൽ നിൽക്കുന്നത് കാണാം. ഒരു ചെറിയ സജ്ജീകരണത്തിനുള്ളിൽ ഇരുന്നുകൊണ്ട് അദ്ദേഹം സമർപ്പണത്തോടെ ലഘുഭക്ഷണം ഉണ്ടാക്കുന്നതും തുടർന്ന് മുഖത്ത് ശുദ്ധമായ പുഞ്ചിരിയോടെ ഉപഭോക്താക്കളെ സേവിക്കുന്നതും കാണാം.




    ഏതാണ്ട് എല്ലാറ്റിനും വില വർദ്ധിച്ചപ്പോൾ ഇദ്ദേഹം തന്റെ സമോസയുടെ വില അമ്പരപ്പിക്കും വിധം താഴ്ത്തി നിർത്തുന്നത് തീർച്ചയായും പ്രശംസനീയമാണ്. 75 കാരനായ സമോസ വിൽപ്പനക്കാരന്റെ പ്രവർത്തി ഇന്റർനെറ്റിന്റെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. വീഡിയോ ഇൻസ്റ്റഗ്രാമിൽ ഏകദേശം 1.4 ലക്ഷം ലൈക്കുകൾ നേടി. ഇതിനിടയിൽ, കമന്റ് വിഭാഗത്തിൽ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ അസാധാരണമായ പരിശ്രമങ്ങൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

    11 വർഷം മുമ്പ് തന്റെ സ്കൂൾ കാലഘട്ടത്തിൽ ഈ കടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി ഒരു ഉപയോക്താവ് അവകാശപ്പെടുന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം അന്ന് ഒരു രൂപയ്ക്കാണ് സമോസ വിറ്റിരുന്നതെന്നും 11 വർഷത്തിന് ശേഷം ഇപ്പോൾ ഒന്നര രൂപ മാത്രമാണ് വില വർദ്ധിപ്പിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “അങ്കിൾ ജിയെ സല്യൂട്ട് ചെയ്യുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

    Summary: An amazing story of a street food vendor has won over the internet. A 75-year-old from Amritsar is seen selling piping hot samosas in his modest eatery at a price of just Rs 2.50. Many people had lauded his noble gesture in the comment section of the viral video on Instagram
    Published by:user_57
    First published: