രണ്ട് കുഞ്ഞുടുപ്പുകൾ തൂങ്ങിയാടുന്ന ചിത്രം; വൈറലായ 'വാളയാർ' ചിത്രം വരച്ചത് എം എ മലയാളം വിദ്യാര്‍ഥിനി

പ്രമുഖരടക്കം നിരവധി പേരാണ് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്

News18 Malayalam | news18-malayalam
Updated: November 2, 2019, 12:30 PM IST
രണ്ട് കുഞ്ഞുടുപ്പുകൾ തൂങ്ങിയാടുന്ന ചിത്രം; വൈറലായ 'വാളയാർ' ചിത്രം വരച്ചത് എം എ മലയാളം വിദ്യാര്‍ഥിനി
മഞ്ജി ചാരുത
  • Share this:
ലിനിഷ മാങ്ങാട്

വാളയാറിലെ പെണ്കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. പെൺകുഞ്ഞുങ്ങൾക്ക് നീതിവേണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത തരത്തിലുള്ള ക്യാമ്പയിനുകളും ഹാഷ്ടാഗുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിൽ ഉള്ളുപൊള്ളിക്കുന്ന ഒരു ചിത്രമാണ് കാസർഗോഡ് സ്വദേശി മഞ്ജി ചാരുത എന്ന പെൺകുട്ടി വരച്ച ചിത്രം. രണ്ട് കുഞ്ഞുടുപ്പുകൾ മരത്തിൽ തൂങ്ങിയാടുന്ന മഞ്ജിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുന്നത്.

'തന്റെ വേദന എക്സ്പ്രസ് ചെയ്യാൻ ചിത്രം വരയ്ക്കുക എന്നല്ലാതെ മറ്റൊരുവഴിയും അറിയില്ലല്ല. ഉള്ളിലുള്ളത് വരച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. അത്രമാത്രമേ ചെയ്തുള്ളൂ. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടും എന്ന് കരുതിയില്ല. പലരേയും ഈ ചിത്രം സങ്കടപ്പെടുത്തുന്നുണ്ടെന്നറിഞ്ഞു, ആരേയും സങ്കടപ്പെടുത്താന്‍ എനിക്ക് ഉദ്ദേശമില്ല'- മഞ്ജി പറയുന്നു. തനിക്ക് വരക്കാൻ ആണ് അറിയുക അതുകൊണ്ട് വേദനയോ എന്ത് വികാരമായാലും അത് വരച്ച് തീർക്കാൻ ശ്രമിക്കാറുണ്ട്-മഞ്ജി കൂട്ടിച്ചേർത്തു.നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ശശി തരൂർ എം പി, സംവിധായകനും നടനുമായ ജോയ് മാത്യു, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവ പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്.കഴിഞ്ഞ പ്രളയകാലത്ത് ചിത്രങ്ങൾ വരച്ചു സമ്പാദിച്ച 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും നിരവധി ആളുകൾക്ക് പ്രചോദനമാവുകയും ചെയ്ത വ്യക്തി കൂടിയാണ് മഞ്ജി. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ആണ് മഞ്ജിമ എന്ന മഞ്ജി ചാരുതയുടെ സ്വദേശം. സംസ്‌കൃത സർവകലാശാല പയ്യന്നൂർ ക്യാമ്പസിലെ എം എ മലയാളം വിദ്യാർഥിയാണ്.

Also Read- വാളയാർ സഹോദരിമാർക്ക് ഐക്യദാർഢ്യ പോസ്റ്റർ; മൂന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിFirst published: November 2, 2019, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading