നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 65ലും ചെറുപ്പത്തിന്റെ ചുറുചുറുക്ക്; ടിക്ടോക്കിലെ അനിലമ്മ പൊളിയല്ലേ

  65ലും ചെറുപ്പത്തിന്റെ ചുറുചുറുക്ക്; ടിക്ടോക്കിലെ അനിലമ്മ പൊളിയല്ലേ

  Meet the vivacious 65-year-old TikTok star named Anilamma | 65 വയസ്സിലും ചുറുചുറുക്കോടെ റൈബാൻ ഗ്ലാസ് ഇട്ട് അനിലമ്മ ഒന്ന് ചുവടു വച്ചാൽ ആകെമൊത്തം കളറാണ്. ക്ലാസിക്കൽ മാത്രമല്ല സിനിമാറ്റിക് ഡാൻസും വഴങ്ങും ഈ ടിക്ടോക് താരത്തിന്

  അനിലമ്മ

  അനിലമ്മ

  • Share this:
  ചട്ടയും മുണ്ടും ഉടുത്ത് കൃഷ്ണകീർത്തനത്തിനൊപ്പം ചുവടുവച്ച അനിലമ്മ സോഷ്യൽ മീഡിയയിൽ താരമാണ്. ചട്ടയും മുണ്ടും, കൊന്തയും, കൃഷ്ണ കീർത്തനവും, ഒപ്പം തുളസിക്കതിരും ഒറ്റദിവസംകൊണ്ട് അനിലമ്മ വൈറലായി.

  മകൻ ആദം അക്ബർ ആണ് അനിലമ്മയുടെ ടിക് ടോക്കുക്കൾക്ക്  പിന്നിൽ. കോട്ടയം സ്വദേശിയായ ഇവർ ഇപ്പോൾ എറണാകുളത്താണ് താമസം. ക്ലാസിക്കൽ മാത്രമല്ല സിനിമാറ്റിക് ഡാൻസും വഴങ്ങും അറുപത്തിയഞ്ചുകാരിയായ അനിലമ്മക്ക്.

  TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]Man Missing| 50 പവനും 50,000 രൂപയുമായി മോഹനൻ എവിടെ? ഒരു ലക്ഷം രൂപ പാരിതോഷികവുമായി ബന്ധുക്കൾ. [NEWS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]

  ഡാൻസ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പല നാടകങ്ങളിൽ നിന്നും ഡാൻസ് അറിയാത്തതിനെ പേരിൽ പുറത്താക്കിയിട്ടുണ്ട് എന്നും അനിലമ്മ പറയുന്നു. എന്നാൽ ടിക്ക്ടോക്കിലെ അനിലമ്മയുടെ ഡാൻസുകൾക്ക് ആരാധകരേറെയാണ്.

  സംഗതി പൊളി ആണെങ്കിലും ജീവിതം അത്ര കളർ ഒന്നുമായിരുന്നില്ല. ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം തരണം ചെയ്താണ് മുന്നോട്ടുവന്നതെന്നും അനിലമ്മ പറയുന്നു. പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണ്, അതോർത്ത് ദുഃഖിച്ചിരിക്കാതെ സധൈര്യം  പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം കളർ ആക്കണം എന്നാണ് അനിലമ്മക്ക് പറയാനുള്ളത്. ഇതിനോടകം ചില സിനിമകളിലും അനിലമ്മ അഭിനയിച്ചു.
  @adamakbar05♬ original sound - Adam Akbar


  @adamakbar05♬ original sound - Adam Akbar


  @adamakbar05♬ original sound - Adam Akbar


  @adamakbar05♬ original sound - Adam Akbar  Published by:user_57
  First published:
  )}