മേഘാലയ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു. ഫെബ്രുവരി 7 ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശപത്രിക പുറത്തു വന്നതോടെ ചില സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചോക്പോട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നവംബര്‍ത്ത് സി.എച്ച്. മാരക്. നവംബറില്‍ ജനിച്ചതുകൊണ്ടാകാം ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു.
വൈറലായ അടുത്ത പേര് ഫോര്ട്ടീന്സണ് ലിങ്കോയ് എന്ന സ്ഥാനാർത്ഥിയുടേതാണ്. കോണ്‍ഗ്രസ്സിന്റെ മാവ്തദ്രൈഷനില് നിന്നുള്ള സ്ഥാനാർത്ഥിയാണിത്. ഇത്തരത്തില്‍ വ്യത്യസ്തമായ 20 സ്ഥാനാര്‍ത്ഥികളുടെ പേരുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പൈനൂര്സ്ലയില് നിന്ന് നെഹ്റു എന്ന് പേരുള്ള ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്. മൂണ്‍ലൈറ്റ്, സണ്‍ഷൈന്‍ വെല്‍ബോണ്‍, ഫസ്റ്റ്ബോണ്‍ എന്ന് പേരുകളുള്ള സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ഇത്തരത്തില്‍ വ്യത്യസ്ത പേരുകളുള്ള ചില സ്ഥാനാര്‍ത്ഥികളെക്കുറിച്ചും അവര്‍ മേഘാലയയിലെ ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നതെന്നും നോക്കാം.
സംസ്ഥാനത്തെ 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. വോട്ടുകള്‍ മാര്‍ച്ച് 2 ന് എണ്ണും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.