• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹാരിയും മേഗനും വിവാഹിതരായി; രാജകീയ വിവാഹ ആഘോഷത്തില്‍ ലണ്ടന്‍


Updated: May 21, 2018, 3:37 PM IST
ഹാരിയും മേഗനും വിവാഹിതരായി; രാജകീയ വിവാഹ ആഘോഷത്തില്‍ ലണ്ടന്‍

Updated: May 21, 2018, 3:37 PM IST
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ ഹാരിയുടെ വിവാഹം വിന്‍സര്‍ കൊട്ടാരത്തില്‍ നടന്നു. താരസുന്ദരി മേഗന്‍ മാര്‍ക്കിളാണ് വധു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് നാലര) കൊട്ടരത്തിലെ സെന്‍ര് ജോര്‍ജ് ചാപ്പലിലായിരുന്നു വിവാഹം.

വിവാഹശേഷം ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും ചാപ്പലില്‍ നിന്നു പുറത്തേക്ക് വരുന്നു. Andrew Matthews/Pool via REUTERS


ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ അഭാവത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണ് വധുവിനെ വിവാഹവേദിയ്‌ലേക്ക് ആനയിച്ചത്. ബ്രിട്ടിഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ രൂപകല്‍പന ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗന്‍ മാര്‍ക്കിള്‍ വിവാഹവേദിയിലെത്തിയത്.

Photo: Andrew Matthews/Pool via REUTERS


എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും ഡ്യൂക്ക് ഓഫ് എഡിന്‍ബറോയുമായ ഫിലിപ്പ് രാജകുമാരനും വിവാഹത്തില്‍ സംബന്ധിച്ചു. ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണ് വിവാഹത്തിനെത്തിയത്.
Loading...
REUTERS/Darren Staples - RC16941F9EC0


എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്റെയും കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാനയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരന്‍. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
First published: May 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍