• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lata Mangeshkar | മെഹന്തി ഡിസൈനായി ലതാ മങ്കേഷ്കറുടെ ചിത്രം; ഇതിഹാസ ഗായികയ്ക്ക് ആദരവുമായി കലാകാരൻ

Lata Mangeshkar | മെഹന്തി ഡിസൈനായി ലതാ മങ്കേഷ്കറുടെ ചിത്രം; ഇതിഹാസ ഗായികയ്ക്ക് ആദരവുമായി കലാകാരൻ

തന്റേതായ ശൈലിയില്‍ ഇതിഹാസ ഗായികയ്ക്ക് ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് മെഹന്തി കലാകാരൻ കൂടിയായ വിജയ്

ലതാ മങ്കേഷ്‌കര്‍

ലതാ മങ്കേഷ്‌കര്‍

  • Last Updated :
  • Share this:
    ഇതിഹാസ ഗായിക (Legendary Singer) ലതാ മങ്കേഷ്‌കര്‍ (Lata Mangeshkar) ഫെബ്രുവരി 6ന് രാവിലെ വിടവാങ്ങിയപ്പോള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളില്‍ വലിയൊരു ശൂന്യതയാണ് അത് സൃഷ്ടിച്ചത്. പക്ഷേ, മനുഷ്യരുള്ളിടത്തോളം കാലം അവരുടെ സംഗീതത്തിലൂടെ അവര്‍ ജീവിക്കും. തന്റെ ശ്രുതിമധുരമായ ശബ്ദത്തിലൂടെ കോടിക്കണക്കിന് ഹൃദയങ്ങളെയാണ് ലത മങ്കേഷ്‌കർ സ്പര്‍ശിച്ചത്. അവരുടെ കടുത്ത ആരാധകരിൽ ഒരാളാണ് ഡല്‍ഹി സ്വദേശിയായ വിജയ് കുമാര്‍. തന്റേതായ ശൈലിയില്‍ ഇതിഹാസ ഗായികയ്ക്ക് ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് മെഹന്തി കലാകാരൻ (Mehendi Artist) കൂടിയായ വിജയ്.

    തന്റെ ഭാര്യയുടെ കൈയില്‍ മെഹന്തി കൊണ്ട് അന്തരിച്ച ഗായികയുടെ ഛായാചിത്രം വരച്ചു കൊണ്ടാണ് ലത മങ്കേഷ്കറിനോടുള്ള ആദരം അദ്ദേഹം പ്രകടമാക്കിയത്. ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുക്കൊണ്ട് അദ്ദേഹം മെഹന്തിയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. വൈറലായ വീഡിയോ ദൃശ്യത്തിൽ മറ്റൊരു ഫോണിലുള്ള ലതാജിയുടെ ചിത്രം നോക്കി ആ കലാകാരൻ ഭാര്യയുടെ കൈവെള്ളയില്‍ മെഹന്തിയിടുന്നത് കാണാം. ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മെഹന്തി കൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ട ഗായികയ്ക്ക് വേണ്ടി 'RIP' എന്ന് എഴുതി ചേര്‍ക്കുന്നതും വീഡിയോയിൽ കാണാം.




    തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിൽ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ഒരു അടിക്കുറിപ്പും പങ്കുവെച്ചിരുന്നു. ''ശബ്ദത്തിന്റെ രാജ്ഞിയ്ക്ക് നിത്യശാന്തി! ലതാ മങ്കേഷ്‌കര്‍ ഞങ്ങളുടെ ഹൃദയത്തില്‍ എക്കാലവും ജീവിക്കും" എന്നതായിരുന്നു ആ കുറിപ്പ്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ലത മങ്കേഷറിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ 'ലഗ് ജാ ഗലേ' കേൾക്കാം. സോഷ്യൽ മീഡിയയിൽ ഗായികയ്ക്ക് ലഭിച്ച ഏറ്റവും ഹൃദയംഗമമായ ആദരാഞ്ജലികളില്‍ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    അദ്ദേഹം മെഹന്തി കൊണ്ട് വരച്ച ചിത്രത്തിന്റെ സൗന്ദര്യം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ കവർന്നു. ഇതിഹാസ ഗായകിയുടെ ഛായാചിത്രം വളരെ മികച്ച രീതിയില്‍ പകര്‍ത്തിയതിന് കലാകാരന് വിവിധ ഭാഗങ്ങളിൽ നിന്ന് അനുമോദനങ്ങളും ലഭിച്ചു. ''ലതാജിയുടെ കോടിക്കണക്കിന് ആരാധകരെപ്പോലെ, അവരുടെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാനും ദുഃഖിതനായി. അവരുടെ പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്.'', എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള സംഭാഷണത്തിൽ വിജയ് പ്രതികരിച്ചത്.

    Summary: A Mehendi artist has paid a different tribute to Lata Mangeshkar. In the clip, a phone is seen placed alongside a hand, on which Vijay is drawing the portrait. He draws the exact same image with henna on his wife’s hand and the details are not to be missed. Along with the picture, Vijay also wrote “RIP” with henna, making it one of the most heartfelt tributes
    Published by:user_57
    First published: