• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mehjabi Siddiqui | സന ഖാൻ പ്രചോദനമായി; കരിയർ ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് ബിഗ് ബോസ് താരം

Mehjabi Siddiqui | സന ഖാൻ പ്രചോദനമായി; കരിയർ ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് ബിഗ് ബോസ് താരം

ദൈവത്തിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും താന്‍ തീരുമാനിച്ചെന്ന് മെഹ്ജബി സിദ്ദിഖി വ്യക്തമാക്കി.

  • Share this:
    വിനോദ രംഗത്ത് നിന്ന് പിൻവാങ്ങുന്നതായും അഭിനയ മോഹം ഉപേക്ഷിക്കുന്നതായും ഇസ്ലാം (Islam) മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചതായും പ്രഖ്യാപിച്ച് ബിഗ് ബോസ് സീസൺ 11ലെ (BiggBoss Season 11) താരം മെഹ്ജബി സിദ്ദിഖി (Mehjabi Siddiqui). മുന്‍നടി സനാ ഖാനാണ് (Sana Khan) തനിക്ക് പ്രചോദനമായി തീര്‍ന്നതെന്ന് മെഹ്ജബി സിദ്ദിഖി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ദൈവത്തിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും താന്‍ തീരുമാനിച്ചെന്ന് മെഹ്ജബി സിദ്ദിഖി വ്യക്തമാക്കി.

    Also Read- Viral Video | ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൈക്ക് സവാരി; അമ്പരന്ന് പൊലീസ്!

    'രണ്ടു വര്‍ഷങ്ങളായി അസംതൃപ്തമായ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. എങ്ങനെ നന്നായിരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. നൈമിഷികമായാണ് ജീവിതത്തില്‍ തെറ്റുകള്‍ ചെയ്യുന്നത്. എന്നാല്‍ അതിന്റെ പാപം നിങ്ങളെ ഖബറിലും പിന്തുടരും. ഞാന്‍ ജീവിക്കാന്‍ മറന്നുപോയിരിക്കുന്നു. ഈ ജീവിതത്തിലെ കേവല സുഖങ്ങളില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ മനുഷ്യര്‍ക്ക് ഒരിക്കലും ശാന്തത ലഭിക്കില്ല. അല്ലാഹുവിനെ അനുനയിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നന്മയ്ക്ക് നല്ലത് സനാ ഖാനെ ഞാന്‍ ഒരു വര്‍ഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ പ്രചോദനമായി'- മെഹ്ജബി സിദ്ദിഖി കുറിച്ചു.

    Also Read- Vijay Deverakonda | രശ്മികയുമായി വിവാഹമുണ്ടോ? വാർത്തകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

    സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 11 ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജബി. സന ഖാനും ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്. 2020ലാണ് സന ഖാന്‍ സിനിമ പൂര്‍ണമായി ഉപേക്ഷിച്ച് മതവിശ്വാസിയാവുന്നത്.

    Actress Mehjabi Siddiqui, who participated in Salman Khan-hosted Bigg Boss 11, recently announced that she has quit entertainment industry. On Instagram, she said that she is leaving the glamorous world of showbiz to follow the ‘orders of her Creator’. Mehjabi, who did a couple of music video post her BB stint, also added that she will always wear a hijab from now.
    Published by:Rajesh V
    First published: