• HOME
 • »
 • NEWS
 • »
 • buzz
 • »
 • അബദ്ധത്തിൽ അക്കൗണ്ടിലെത്തിയത് 57 കോടിയോളം രൂപ; തിരികെ നൽകാതെ അടിപൊളിയായി ജീവിച്ച സ്ത്രീ

അബദ്ധത്തിൽ അക്കൗണ്ടിലെത്തിയത് 57 കോടിയോളം രൂപ; തിരികെ നൽകാതെ അടിപൊളിയായി ജീവിച്ച സ്ത്രീ

ഇത്രയും വലിയ തുക എങ്ങനെ അക്കൗണ്ടിലെത്തിയെന്ന് പോലും മണിവേൽ അന്വേഷിച്ചില്ല എന്നതാണ് വാസ്തവം.

 • Last Updated :
 • Share this:
  നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ പെട്ടെന്ന് വലിയൊരു തുക ക്രെഡിറ്റായാൽ നിങ്ങൾ എന്ത് ചെയ്യും? ചിലപ്പോൾ നിങ്ങൾക്ക് ബോധം തന്നെ നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ അത് എങ്ങനെ അക്കൌണ്ടിലെത്തി എന്ന് കണ്ടെത്താൻ ശ്രമിച്ചേക്കും. എന്നാൽ അത് നിങ്ങളുടെ പണമല്ലെങ്കിൽ ഒരിയ്ക്കലും ചെലവാക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ മെൽബൺ സ്വദേശിനിയായ തേവമനോഗരി മണിവേലിനെപ്പോലെ നിങ്ങളും കുഴപ്പത്തിലായേക്കും.

  ദ മിററിലെ റിപ്പോർട്ട് പറയുന്നതനുസരിച്ച്, 100 ഓസ്‌ട്രേലിയൻ ഡോളറിന്റെ (8000 ഓളം രൂപ) റീഫണ്ട് നൽകുന്നതിന് പകരം ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ Crypto.com അബദ്ധത്തിൽ മണിവേലിന്റെ അക്കൌണ്ടിലേയ്ക്ക് അയച്ചത് 10.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് (ഏകദേശം 57 കോടിയോളം രൂപ). അതിശയകരമെന്നു പറയട്ടെ, ഏഴ് മാസത്തോളം കമ്പനി ഈ പിഴവ് കണ്ടെത്തിയിരുന്നില്ല. ഒരു ഓഡിറ്റിങിലാണ് ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഇതിനിടെ മണിവേൽ തനിയ്ക്ക് ലഭിച്ച സൌഭാഗ്യം കൊണ്ട് തന്റെ സ്വപ്ന ജീവിതം നയിക്കാൻ ആരംഭിച്ചിരുന്നു. ഇത്രയും വലിയ തുക എങ്ങനെ അക്കൗണ്ടിലെത്തിയെന്ന് പോലും മണിവേൽ അന്വേഷിച്ചില്ല എന്നതാണ് വാസ്തവം.

  പണം കൈയിൽ കിട്ടിയതോടെ ഒരു വീടിനായി മണിവേൽ വലിയൊരു തുക തന്നെ ചെലവഴിച്ചു. ബാക്കിയുള്ള പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. സഹോദരി തിലഗവതി ഗംഗാദോരിക്ക് സമ്മാനമായി 7.34 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിടപ്പുമുറികളുള്ള വീട് വാങ്ങി നൽകി. സഹോദരിയും കുട്ടികളുമടക്കം ആറ് പേർ ചേർന്ന് ബാക്കിയുള്ള പണം വീതിച്ചെടുത്തു. എന്നാൽ ഈ സന്തോഷം ഏഴ് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. കഴിഞ്ഞ വർഷം ഡിസംബറിൽ Crypto.com തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുകയും ഈ ഇടപാട് റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ യുവതിയെക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

  കമ്പനി വിക്ടോറിയൻ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് ഫെബ്രുവരിയിൽ മണിവേലിന്റെ കോമൺവെൽത്ത് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ അനുമതി ലഭിച്ചു. എന്നാൽ, പണത്തിന്റെ ഭൂരിഭാഗവും ഇതിനകം മണിവേൽ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ആ അക്കൌണ്ടുകളും മരവിപ്പിച്ചു.

  പണം ഉപയോഗിച്ച് വാങ്ങിയ വീട് വിറ്റ് അക്കൌണ്ടിലെത്തിയ പണവും10 ശതമാനം അധിക പലിശയും കോടതി വ്യവഹാര ഫീസും കമ്പനിയ്ക്ക് തിരികെ നൽകണമെന്ന് വിക്ടോറിയൻ സുപ്രീം കോടതി ജഡ്ജ് ജെയിംസ് എലിയറ്റ് ഉത്തരവിട്ടു.

  തന്റെ ആദ്യത്തെ ശമ്പളം (first salary) അമ്മയ്ക്ക് അയച്ചുകൊടുക്കുന്നതിന് പകരം അബദ്ധത്തില്‍ അപരിചിതനായ (stranger) ഒരാള്‍ക്ക് അയച്ചയുവതിയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വാർത്തയായിരുന്നു. തുടർന്ന് പണം ലഭിച്ചയാളുടെ മൊബൈല്‍ നമ്പര്‍ യുവതിയ്ക്ക് ലഭിച്ചു. എന്നാൽ ഈ പണം തിരികെ നൽകാൻ അയാൾ തയ്യാറായില്ല. ഇത് ഒരു സംഭാവനയായി കണക്കാക്കിയാല്‍ മതിയെന്നാണ് അയാൾ മറുപടി നൽകിയത്.
  Published by:Amal Surendran
  First published: