നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പത്തിവിടർത്തി മൂർഖൻ; യുവാക്കൾ ചാടി രക്ഷപെട്ടു

  ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പത്തിവിടർത്തി മൂർഖൻ; യുവാക്കൾ ചാടി രക്ഷപെട്ടു

  പാമ്പിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടർ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു

  cobra

  cobra

  • Share this:
   കണ്ണൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂർ മട്ടന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപെട്ടത്.

   വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂർ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലിൽനിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സിൽനിന്ന് പാമ്പ് പത്തി വിടർത്തിയത്. വാഹനം ഓടിച്ചിരുന്ന നിഹാലിന് നേരെ എതിർദിശയിലാണ് പാമ്പ് തലപൊക്കിയത്.

   പാമ്പിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടർ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. സ്കൂട്ടർ പരിശോധിച്ചപ്പോൾ പാമ്പ് വീണ്ടും ലൈറ്റ് ബോക്സിനുള്ളിലേക്കു കയറി പോയിരുന്നു. പിന്നീട് സ്കൂട്ടർ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

   Also Read- വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി; സംഭവം ബാലരാമപുരത്ത്

   പിടികൂടിയ പാമ്പിനെ വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. പാമ്പിനെ വനത്തിൽ വിടുമെന്ന് ജീവനക്കാർ അറിയിച്ചു. ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തപ്പോൾ പാമ്പ് സ്കൂട്ടറിനുള്ളിൽ കയറി കൂടിയതാകാമെന്നാണ് നിഹാൽ പറയുന്നത്. ബേക്കറിക്കു സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുനിന്നായിരിക്കും പാമ്പ് വന്നതെന്നും പറയപ്പെടുന്നു.

   സമാനമായ മറ്റൊരു സംഭവം

   2019 ഡിസംബറിൽ ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മൂർഖൻ പാമ്പിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടർന്ന് രണ്ടു കിലോമീറ്ററോളം ബൈക്കിനെ പാമ്പ് പിന്തുടർന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഗുഡ്ഡു പച്ചോരി എന്ന യുവാവ് ആണ് പാമ്പിന്‍റെ പക അനുഭവിച്ച് അറിഞ്ഞത്. മൂർഖൻ പാമ്പിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങിയതോടെയാണ് ഗുഡ്ഡു പൊല്ലാപ്പ് പിടിച്ചത്. ബൈക്കിന് പിന്നാലെ വേഗത്തിൽ ഇഴഞ്ഞ പാമ്പ് ഗുഡ്ഡുവിനെ പിന്തുടർന്നു. പാമ്പ് പിന്തുടർന്നത് കണ്ട ഗുഡ്ഡു ഒടുവിൽ വഴിവക്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു. രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചശേഷമായിരുന്നു ഇത്. ഉത്തർപ്രദേശിലെ ജലൻ ജില്ലയിലായിരുന്നു സംഭവം.

   Also Read- പത്തു വയസ്സുകാരനെ പാമ്പ് കൊത്തി; കൊത്തിയ പാമ്പിന് കുട്ടി കൊടുത്ത പണി ഇങ്ങനെ

   ബൈക്ക് ഉപേക്ഷിച്ച് ഗുഡ്ഡു ഓടിയെങ്കിലും ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പ് ബൈക്കിൽ കയറി നിലയുറപ്പിച്ചു. ഇതുകണ്ട് ആളുകൾ കൂട്ടംകൂടി. ഒരു മണിക്കൂറോളം പാമ്പ് പത്തിവിടർത്തി ബൈക്കിന് പുറത്ത് ഇരുന്നു. അടുത്തേക്ക് ചെന്നവരെയൊക്കെ ചീറ്റിയോടിച്ചു. ഇതോടെ ബൈക്കിന് അടുത്തേക്ക് പോകാൻ ആളുകൾ ഭയപ്പെട്ടു. അതിനിടയിൽ ചിലർ പാമ്പുപിടുത്തക്കാരെ വിളിക്കുകയും ചെയ്തു. ചിലർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാൽ അവിടേക്ക് എത്തിയ ചില യുവാക്കൾ കല്ലെടുത്ത് എറിഞ്ഞതോടെ പാമ്പ് ഇഴഞ്ഞ് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഗുഡ്ഡു ബൈക്കെടുത്ത് പോയി.
   Published by:Anuraj GR
   First published:
   )}