• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | കാമുകിയുടെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടോ?; റെഡ്ഡിറ്റിൽ അനുഭവങ്ങൾ പങ്കുവച്ച് യുവാക്കൾ

Wedding | കാമുകിയുടെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടോ?; റെഡ്ഡിറ്റിൽ അനുഭവങ്ങൾ പങ്കുവച്ച് യുവാക്കൾ

ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്‌തതോടെ നിരവധി പ്രതികരണങ്ങളുമായി ധാരാളം പേർ രംഗത്തെത്തി. പോസ്റ്റ് വൈറലായി മാറുകയും ചെയ്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിവാഹങ്ങളിൽ (Wedding) പങ്കെടുക്കുന്നത് രസകരമായ കാര്യം തന്നെയാണ്. എന്നാൽ വിവാഹം മുൻ കാമുകിയുടേത് ആണെങ്കിലോ? അത്ര രസകരമായിരിക്കില്ല അല്ലേ? എന്നാൽ ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകളാണ് ഇപ്പോൾ റെഡ്ഡിറ്റിലെ (Reddit) ട്രെൻഡ്. “മുൻ ഗേൾഫ്രണ്ടിന്റെ (Ex Girl friend) വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടോ? എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?" എന്നാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചോദിച്ചിരിക്കുന്നത്. തന്റെ സ്വന്തം അനുഭവം വിവരിക്കുകയും മറ്റുള്ളവരിൽ നിന്ന് നിർദ്ദേശങ്ങൾ തേടുകയും ചെയ്യുന്ന കുറിപ്പാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. തന്റെ മുൻ കാമുകി ഉടൻ വിവാഹിതയാകുകയാണെന്നും തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ താൻ വളരെ ആശയക്കുഴപ്പത്തിലാണെന്നും ഉപയോക്താവ് പറയുന്നു.

    "വിവാഹത്തിന് പോകണോ?" കുറിപ്പിൽ യുവാവ് ചോദിക്കുന്നുണ്ട്. മുൻ കാമുകി ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ചേർന്ന് തന്നെ ചതിക്കുകയായിരുന്നു. എന്നാൽ എന്നോട് വളരെ അടുപ്പമുള്ള അവളുടെ അമ്മ എന്നെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. എനിക്ക് അപ്പോൾ ആ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. എനിക്ക് ധൈര്യമുണ്ടോ അവൾ എന്റെ മുന്നിൽ വച്ച് വിവാഹിതയാകുന്നത് കാണാൻ? ഇത്തരം അനുഭവങ്ങളുള്ള ആർക്കെങ്കിലും എന്തെങ്കിലും ഉപദേശങ്ങൾ നൽകാനുണ്ടോ?" എന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.

    ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്‌തതോടെ നിരവധി പ്രതികരണങ്ങളുമായി ധാരാളം പേർ രംഗത്തെത്തി. പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. യുവാവിനോട് തീർച്ചയായും വിവാഹത്തിൽ പങ്കെടുക്കണമെന്നും വിവാഹ ഭക്ഷണം ആസ്വദിച്ച് കഴിക്കണമെന്നും നിരവധി പേർ പറഞ്ഞു. എന്നാൽ ചില ആളുകൾ ഇത് എതിർത്തിട്ടുമുണ്ട്. “യുവതി തന്റെ ഭാവി ഭർത്താവിനെയും വഞ്ചിക്കാൻ സാധ്യതയുണ്ടെന്ന്“ മറ്റൊരാൾ കുറിച്ചു.

    "ഒരു വർഷം മുഴുവൻ ഞാൻ എന്റെ മുൻ കാമുകിയോട് സംസാരിച്ചിരുന്നില്ല, എന്നാൽ ഒരു ദിവസം അവൾ എന്നെ വിളിച്ച് അവളുടെ വിവാഹത്തിന് ക്ഷണിച്ചു. ഞാൻ പോയില്ല. പിറ്റേന്ന് രാവിലെ എനിയ്ക്ക് എംബിഎ പ്രവേശന പരീക്ഷയുണ്ടായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. എങ്ങനെ പരീക്ഷ എഴുതാൻ പോകും എന്ന് വരെ തോന്നി. എന്നാൽ അത് എന്നെന്നേക്കുമായി അടഞ്ഞ അധ്യായമാണെന്നും എല്ലാം നല്ലതിന് വേണ്ടിയാണെന്നും ഞാൻ സ്വയം ബോധ്യപ്പെടുത്തി. പരീക്ഷ എഴുതുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഞാൻ പുതിയ സിം കാർഡ് എടുത്തു. പിന്നീട് അവൾ എന്നെ വിളിച്ചിട്ടില്ല. ” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

    ആളുകൾ ഇത്തരം കാര്യങ്ങൾ പങ്കിടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു ഇടമായി റെഡ്ഡിറ്റ് മാറിയിരിക്കുന്നു. നേരത്തെ, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് 'വിവാഹിതരായ ജോലി ചെയ്യുന്ന' ഇന്ത്യൻ വനിതകളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു. മഹാമാരി സമയത്ത് വീടും കുടുംബവും കുട്ടികളെയും ഒപ്പം ജോലിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന നിരവധി സ്ത്രീകൾ ഇതിനെ തുടർന്ന് തങ്ങളുടെ അനുഭവങ്ങൾ റെഡ്ഡിറ്റിൽ പങ്കിടുകയും ചെയ്തിരുന്നു.
    Published by:user_57
    First published: