നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മെഴ്സിഡസ് ബെൻസിൽ അഭ്യാസപ്രകടനം; 1.2 കോടിയുടെ കാർ പൂർണമായി കത്തിനശിച്ചു

  മെഴ്സിഡസ് ബെൻസിൽ അഭ്യാസപ്രകടനം; 1.2 കോടിയുടെ കാർ പൂർണമായി കത്തിനശിച്ചു

  ബെൻസിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

  Video grab of the Mercedes catching fire.

  Video grab of the Mercedes catching fire.

  • Share this:
   കാഴ്ച്ചക്കാർക്ക് മുന്നിൽ മെഴ്സിഡസിൽ അഭ്യാസം കാണിക്കുന്നതിനിടയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 1.2 കോടി വിലയുള്ള കാറാണ് കത്തി നശിച്ചത്. നടുറോഡിൽ മെഴ്സിഡസിൽ അഭ്യാസപ്രകടനത്തിനിടെയാണ് അപകടമുണ്ടായത്.

   കാറുകൊണ്ട് ബേൺഔട്ട് ചെയ്യുന്നതിനിടയിൽ തീപിടിക്കുകയായിരുന്നു. വാഹനം നിശ്ചലമായി നിലനിർത്തി അതിന്റെ ചക്രങ്ങൾ കറക്കുന്ന രീതിയാണ് ബേൺഔട്ട്. ഓസ്ട്രേലിയയിലാണ് സംഭവം.

   You may also like:പുതുപുത്തൻ ആഢംബര കാറിലെ ഉല്ലാസ യാത്ര ദുരന്ത യാത്രയായി; 25 കോടി വിലയുള്ള കാർ തകർത്ത് പതിനേഴുകാരൻ

   ബെൻസിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ പുറകിൽ തീപിടിച്ചുവെന്ന് ചുറ്റും കൂടി നിന്നവർ വിളിച്ചു പറഞ്ഞതോടെ മൂന്ന് പേരും കാറിന് പുറത്തേക്ക് ചാടി ഇറങ്ങിയതുകൊണ്ട് വലിയ അപടകം ഒഴിവായി. എന്നാൽ 1.2 കോടി രൂപ വിലയുള്ള മെഴ്സിഡസ് AMG C63 പൂർണമായും കത്തി നശിച്ചു.

   സംഭവത്തിൽ കാറിന്റെ ഉടമയ്ക്കെതിരെ കേസെടുത്തതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഡസൻ കണക്കിന് ആളുകൾ ചുറ്റും കൂടി നിൽക്കേയാണ് കാറിന് തീപിടിച്ചത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും റോഡിൽ കേടുപാടുവരുത്തിയതിനുമാണ് ഉടമയ്ക്കെതിരെ കേസെടുത്തത്.

   കഴിഞ്ഞ വർഷം നവംബറിലും സമാനരീതിയിലുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ലിമിറ്റഡ് എഡിഷൻ പ്രീമയർ ലക്ഷ്വറി സൂപ്പർ കാറായ പഗാനി ഹ്വൈറ റോഡ്സ്റ്റർ ആയിരുന്നു അന്ന് അപകടത്തിൽ പെട്ടത്. ടെക്സാസിലെ പ്രശസ്തനായ യൂട്യൂബർ ഗൗജ് ഗിലിയൻ ആണ് അപകടത്തിൽ പെട്ടത്. ഗിലിയൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.

   You may also like:'സഭ്യമല്ലാത്ത' വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണി; ടിക് ടോക് താരം ജീവനൊടുക്കി

   അപകടത്തിൽ 25 കോടി രൂപ വിലയുള്ള സൂപ്പർകാർ പൂർണമായും തകർന്നു തരിപ്പണമായി. അപകടത്തിൽ കാറിലുണ്ടായിരുന്ന ഗിലിയനും കൂട്ടുകാരനും ഗുരുതരമായ പരിക്കൊന്നും പറ്റിയില്ല. ഡ്രൈവിങ് സീറ്റിലെ ഡോർ തെറിച്ച് പോയി. കാറിലെ എയർബാഗുകളെല്ലാം നശിപ്പിക്കപ്പെട്ടു. ചുരുക്കത്തിൽ കാറ് തവിടുപൊടിയായി.
   Published by:Naseeba TC
   First published: