• HOME
 • »
 • NEWS
 • »
 • buzz
 • »
 • ദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

ദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

'ദിവസവും ഞാന്‍ രണ്ടായിരം രൂപയിലധികം രൂപ സമ്പാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്ക് എന്റെ കൂടെ വാരാം'

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരൂപ്പൂര്‍: സൈക്കിള്‍ പാട്‌സ് കടയില്‍ ജോലി വാഗ്ദാം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ(Beggar) മറുപടി കേട്ട് ഞെട്ടി. 400 രൂപ ദിവസക്കൂലി നല്‍കാമെന്ന വ്യാപാരിയുടെ ഓഫറിന്റെ മേല്‍ തന്നോടൊപ്പം വന്നാല്‍ ദിവസം 2000 രൂപ ശമ്പളം നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

  ഭിക്ഷാടനത്തിനായി തന്റെ സ്ഥാപനത്തിലെത്തിയ ആളോട് നല്ല ആരോഗ്യം ഉണ്ടല്ലോ എന്തെങ്കിലും പണി ചെയ്ത് ജീവിച്ചൂടെ എന്നും തന്റെ കടയിലേക്ക് ഒരു ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. അപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

  'ഭിക്ഷ നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നു പറയുക. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം. ദിവസവും ഞാന്‍ രണ്ടായിരം രൂപയിലധികം രൂപ സമ്പാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്ക് എന്റെ കൂടെ വാരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നല്‍കാം' എന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

  Also Read-അതെന്താപ്പാ ഈ 'അയ്മൽ' ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി? വിവാഹ വാർഷികത്തിന് കിട്ടിയ കേക്ക് കണ്ട് അന്തംവിട്ട് ദമ്പതികൾ

  തയ്യല്‍കാരുടെ ദുബായ്' എന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ ബനിയന്‍ സിറ്റിയില്‍ ഭിക്ഷക്കാര്‍ ധാരാളം ഉണ്ട്. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്നു പറയുന്നു.

  viral video|വിവാഹശേഷം തീകൊളുത്തി ദമ്പതികളുടെ ഫോട്ടോഷൂട്ട്! വീഡിയോ വൈറൽ

  പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളിൽ ഒരു വിഭാഗം.

  ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണങ്ങളും അപകടകരമായതുമായ പല ഫോട്ടോഷൂട്ടുകളും ഇതിനകം വന്നു കഴിഞ്ഞു. മാത്രമല്ല, അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ സംഭവിക്കുന്ന അപകട മരണങ്ങളും ഇപ്പോൾ പതിവ് വാർത്തയാണ്.

  Also Read-Viral video | ലോറി ചക്രങ്ങൾ ഉരുണ്ടിട്ടും പൊട്ടാത്ത മുട്ട; അമ്പരപ്പിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ

  ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹശേഷം വധുവും വരുനും തീകൊളുത്തി ഓടുന്നതാണ് വീഡിയോ. സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഗേബിനെ ഈ ഐഡിയയിലേക്ക് എത്തിച്ചതത്രേ.

  വിവാഹം കഴിഞ്ഞ ഉടൻ വരനും വധുവും ചേർന്ന് നിന്നു. തുടർന്ന് പിന്നിൽ നിന്നും ഒരാളെത്തി തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം ഇരുവരും കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നതും കാണാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൃത്യസമയത്ത് തീ അണക്കുന്നതും കാണാം.

  Also Read-Crowdfunding | വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ 1 കോടി രൂപ സമാഹരിച്ച് സ്കൂൾ പ്രിൻസിപ്പൽ; അഭിമാന നേട്ടം

  തീയുമായി ഓടുന്ന നവദമ്പതികളെ ആർപ്പുവിളികളോടെയാണ് അതിഥികൾ സ്വീകരിച്ചത്. പക്ഷേ, സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലർ ദമ്പതികളെ അഭിനന്ദിക്കുമ്പോൾ ഇത്തരം അപകടകരമായ പ്രകടനങ്ങൾ നടത്തുന്നത് ഗുണകരമല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.
  Published by:Jayesh Krishnan
  First published: