• HOME
  • »
  • NEWS
  • »
  • buzz
  • »
  • WATCH: ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടത്തിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ മനോഹര ദൃശ്യം

WATCH: ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടത്തിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ മനോഹര ദൃശ്യം

കനത്ത മഴയെത്തുടർന്ന് നിർത്തിയിടേണ്ടി വന്ന ട്രെയിനാണ് വീഡിയോയിൽ കാണിക്കുന്നത്. സംസ്ഥാനത്തെ ദൂധ്സാഗർ വെള്ളച്ചാട്ടമാണ് വീഡിയോയിൽ കാണുന്നത്.

News18 Malayalam

News18 Malayalam

  • Share this:
ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. മനോഹരമായ ബീച്ചുകളും പാശ്ചാത്യ സംസ്ക്കാരവുമാണ് ആളുകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. അടുത്തിടെ, ഗോവയിൽ നിന്ന് പുറത്തു വന്ന ഒരു വീഡിയോ നിങ്ങളെ അമ്പരപ്പിക്കും, ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഗോവയിലെ സ്ഥിരം ബീച്ച് ദൃശ്യങ്ങളല്ല ഈ വീഡിയോയിലുള്ളത്. മറിച്ച് പ്രകൃതി സൗന്ദര്യത്തിന്റെ മുമ്പൊരിക്കലും കാണാത്ത തരത്തിലുള്ള മനോഹര ദൃശ്യമാണ്. കനത്ത മഴയെത്തുടർന്ന് നിർത്തിയിടേണ്ടി വന്ന ട്രെയിനാണ് വീഡിയോയിൽ കാണിക്കുന്നത്. സംസ്ഥാനത്തെ ദൂധ്സാഗർ വെള്ളച്ചാട്ടമാണ് വീഡിയോയിൽ കാണുന്നത്.

മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഈ ട്വീറ്റ് വൈറലാവുകയും 24 മണിക്കൂറിനുള്ളിൽ പതിനാറായിരത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. 1400ലധികം ഉപയോക്താക്കൾ പോസ്റ്റ് ലൈക്ക് ചെയ്യുകയും 350ലധികം ആളുകൾ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ കാഴ്‌ച എത്രമാത്രം മനോഹരമാണെന്നും അമ്പരിപ്പിക്കുന്നതാണെന്നും വീഡിയോ കണ്ട പലരും കമന്റ് ചെയ്തു. ഈ സമയത്ത് ട്രെയിൻ നിർത്തിയതിന് പിന്നിലെ സുരക്ഷാ കാരണവും മറ്റൊരാൾ വ്യക്തമാക്കി.

Also Read-'കൊടും തണുപ്പിൽ പഴം ചുറ്റിക പോലെയാകും'; ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം സന്ദർശിച്ച യൂട്യൂബറുടെ കഥ

മണ്ടോവി നദിയിലെ വെള്ളച്ചാട്ടത്തിൽ നിന്ന് തെറിക്കുന്ന വെള്ളമാണ് വൈറലായ വീഡിയോയിൽ കാണുന്നത്. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മഴക്കാലത്ത് കനത്ത മഴയുള്ളപ്പോൾ ഗോവയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിൽ നിന്ന് ദൂധ്‌സാഗർ വെള്ളച്ചാട്ടം കാണാൻ കഴിയും. 'പാൽ കടൽ' എന്നാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. അകലെ നിന്ന് ഒരു മേഘം പോലെയാണ് വെള്ളം കാണപ്പെടുന്നത്. മനോഹരമായ വനങ്ങളും പ്രദേശത്തെ ജൈവവൈവിധ്യവും മുഴുവൻ ദൃശ്യത്തിന്റെയും ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്.ദൂധ്സാഗർ വെള്ളച്ചാട്ടം പശ്ചിമഘട്ടത്തിലെ ഭഗവാൻ മഹാവീർ സങ്കേതത്തിലും മൊല്ലെം ദേശീയോദ്യാനത്തിലുമാണ് സ്ഥിതിചെയ്യുന്നത്. 310 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ്. വെള്ളച്ചാട്ടത്തിന് വളരെയേറെ വീതിയുമുണ്ട്. ഏകദേശം 30 മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ വീതി.

അവധിക്കാലം അടിപൊളിയാക്കാൻ ഗോവയിലേക്ക് പറന്നെത്തുന്നവരെ കാത്ത് ഒരു വലിയ 'പിഴ' ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ ഗോവൻ ബീച്ചുകളിൽ ഇരുന്ന് മദ്യപിച്ചാൽ പതിനായിരം രൂപ പിഴ അടയ്ക്കണം. ഗോവ വിനോദസഞ്ചാര വകുപ്പാണ് പുതിയ പിഴ ഏർപ്പെടുത്തിയത്. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞപ്പോൾ ഗോവൻ ബീച്ചുകളിലെ നിരവധി സ്ഥലങ്ങൾ മദ്യകുപ്പികളാൽ നിറഞ്ഞത് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവൻ വിനോദ സഞ്ചാരവകുപ്പ് പിഴ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ബീച്ചുകളിൽ ഒറ്റയ്ക്ക് ഇരുന്ന് മദ്യപിക്കുന്നവർക്ക് 2000 രൂപ പിഴയും സംഘമായി ചേർന്ന് മദ്യപിക്കുന്നവർക്ക് 10,000 രൂപ പിഴയും ഈടാക്കും.

ഗോവയിൽ അടുത്തിടെ 14 വയസുള്ള രണ്ട്​ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായിരുന്നു. കുട്ടികൾ പാർട്ടിക്കായാണ്​ ബീച്ചിലെത്തിയത്​. 10 കുട്ടികളിൽ ആറ്​ പേർ ഇതിന്​ ശേഷം വീട്ടിലേക്ക്​ തിരിച്ചു പോയി. നാല്​ പേരാണ്​ ബീച്ചിൽ തുടർന്നത്​. രണ്ട്​ പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ്​ ബീച്ചിലുണ്ടായിരുന്നത്​.
Published by:Jayesh Krishnan
First published: