• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | ഗര്‍ഭിണിയായ യുവതിയ്ക്ക് ഡെലിവറി ബോയ് നല്‍കിയ സന്ദേശം നിങ്ങളെയും വികാരാധീനരാക്കും; വൈറൽ വീഡിയോ

Viral Video | ഗര്‍ഭിണിയായ യുവതിയ്ക്ക് ഡെലിവറി ബോയ് നല്‍കിയ സന്ദേശം നിങ്ങളെയും വികാരാധീനരാക്കും; വൈറൽ വീഡിയോ

2021 ഡിസംബര്‍ 4ന് ആണ് ജെസീക്ക തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിളില്‍ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

 • Share this:
  അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയ കാര്യങ്ങളില്‍ പൊതുവെ സന്തോഷം കണ്ടെത്തുന്നവരാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ (Pregnant Women). ഗര്‍ഭിണിയായ സമയത്ത് ചുറ്റുമുള്ളവര്‍ കാണിക്കുന്ന കരുതലിനെ അവര്‍ വിലമതിക്കുന്നു.

  യുഎസിലെ (US) ജോര്‍ജിയ സ്വദേശിയായ ജെസീക്കയ്ക്കും വളരെ ഹൃദയഹാരിയായ വിധത്തില്‍ അപരിചിതന്റെ കരുതലിന് പാത്രമാകാന്‍ കഴിഞ്ഞു. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ മുപ്പത്തിയാറുകാരി ജെസീക്ക തന്റെ വീടിന്റെ ഡോര്‍ ക്യാമറയുടെ റെക്കോര്‍ഡിംഗുകള്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തന്നെ അങ്ങേയറ്റം വികാരഭരിതയാക്കിയ ഒരു കാര്യം അവര്‍ കണ്ടെത്തിയത്.

  ഒരു ഡെലിവറി ബോയിയുടെ (Delivery Boy) സന്ദേശമായിരുന്നു അത്. ഓര്‍ഡര്‍ ചെയ്ത ചില സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ ജെസീക്കയുടെ വീട്ടിലെത്തിയതാണ് അദ്ദേഹം. 'ജെസീക്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു' എന്ന സന്ദേശം ക്യാമറയിലൂടെ നല്‍കിയാണ് ആ ഡെലിവറി ബോയ് മടങ്ങിയത്. ജെസീക്ക പ്രസവിച്ച സമയത്താണ് തനിക്കും ഒരു കുഞ്ഞുണ്ടായതെന്നും എല്ലാം നന്നായി പോകുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്. വിശ്രമ ദിനങ്ങള്‍ ആനന്ദകരമാകട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്യുന്നു.

  ജെസീക്ക തന്റെ ഗര്‍ഭാവസ്ഥയുടെ അവസാന മാസങ്ങളില്‍ ആയിരിക്കുമ്പോള്‍, അപ്സ് (Ups) എന്ന കടയില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. അന്ന് ഓര്‍ഡര്‍ കൊണ്ടുവന്ന ഡെലിവറി ബോയ് ആണ് വീണ്ടും വന്നത്. ജെസീക്ക ഗര്‍ഭിണി ആയിരുന്നുവെന്ന കാര്യം ഓര്‍ത്ത ഡെലിവറി ബോയ് ഇത്തവണ സാധനങ്ങള്‍ നല്‍കുന്നതോടൊപ്പം ഡോര്‍ ക്യാമറയിലൂടെ ഒരു സന്ദേശം കൂടി നല്‍കുകയായിരുന്നു, ജെസീക്ക ഈ സന്ദേശം കേള്‍ക്കുമോ എന്ന് പോലും ഉറപ്പില്ലാതെയാണ് ആ മനുഷ്യന്‍ ക്യാമറയെ നോക്കി നല്ല വാക്കുകള്‍ പറഞ്ഞത്.

  Longest Name | പേരിൽ ആയിരം അക്ഷരം; ജനന സർട്ടിഫിക്കറ്റിന് രണ്ടടി നീളം; ലോകത്തെ നീളം കൂടിയ പേരിന്റെ ഉടമയെ പരിചയപ്പെടാം

  ഡെലിവറി ബോയിയുടെ വീഡിയോ കണ്ടപ്പോള്‍ ജെസീക്ക വളരെ വികാരാധീനയായി. അവര്‍ അത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ആ ഡെലിവറി ബോയിയെ കണ്ടെത്താന്‍ അപ്സ് കമ്പനിയോടും മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2021 ഡിസംബര്‍ 4ന് ആണ് ജെസീക്ക തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിളില്‍ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷം ആ ഡെലിവറി ബോയിയുടെ പേര് ഡാലന്‍ ഹാരെല്‍ എന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

  Pepsi | പെപ്സിയുടെ ട്രക്ക് കത്തിക്കുമെന്ന ഭീഷണിയുമായി പാക് യുവാവ്; സംഭവം 'പ്രവാചകനെ അപമാനിക്കുന്ന' ക്യൂആർ കോഡിന്‍റെ പേരിൽ!

  തുടര്‍ന്ന് ജെസീക്ക, ഡാലനെ കാണുകയും തന്നോട് കാണിച്ച കരുതലിന് നന്ദി അറിയിക്കുകയും ചെയ്തു. ഡാലന്റെ കുഞ്ഞിന് സമ്മാനങ്ങളുമായിട്ടായിരുന്നു ജെസീക്ക എത്തിയത്. പിന്നീട് ജെസിക്ക ഡിസംബര്‍ ഒന്‍പതിന് ഡാലനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

  Also Read- ഡോക്ടർമാർ മരണം സ്ഥിരീകരിച്ച നവജാതശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്

  ജെസീക്ക ആദ്യം പോസ്റ്റ് ചെയ്ത ഡാലന്റെ വീഡിയോ 167,675 പേരാണ് കണ്ടത്. ഡാലനുമൊത്തുള്ള ജെസീക്കയുടെ ചിത്രങ്ങള്‍ക്ക് പന്ത്രണ്ടായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചു. രണ്ട് പോസ്റ്റുകള്‍ക്കും ഒട്ടേറെ കമന്റുകളും ലഭിച്ചിരുന്നു.
  Published by:Jayashankar Av
  First published: