• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഉല്‍ക്കയോ റോക്കറ്റോ? ആകാശത്ത് അത്ഭുതമായി അജ്ഞാത വിസ്മയം!

Viral Video | ഉല്‍ക്കയോ റോക്കറ്റോ? ആകാശത്ത് അത്ഭുതമായി അജ്ഞാത വിസ്മയം!

മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബര്‍വാണി ജില്ലകളിലുമായിരുന്നു ആകാശ വിസ്മയം.

  • Share this:
    ന്യൂഡല്‍ഹി: മഹാരാഷ്ട്ര-മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്ത് അത്ഭുത കാഴ്ച. മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബര്‍വാണി ജില്ലകളിലുമായിരുന്നു ആകാശ വിസ്മയം. ഉല്‍ക്കാവര്‍ഷം ആണെന്ന കരുതുന്നതായി ഉജ്ജയ്‌നിലെ ജിവാജി ഒബ്‌സര്‍വേറ്ററി സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത പറയുന്നു.

    രാത്രി ഏഴരയോടെയാണ് ആകാശത്ത് ഈ കാഴ്ച പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും ആകാശ ദൃശ്യങ്ങള്‍ വൈറലായി. ചിത്രങ്ങളും വിഡിയോകളും പലരും പങ്കുവച്ചു. ഏതെങ്കിലും ഉപഗ്രഹ വിക്ഷേപണത്തിനുശേഷം തിരിച്ചെത്തുന്ന റോക്കറ്റിന്റെ ഭാഗങ്ങളോ ആണിതെന്ന സംശയം ഉയരുന്നുണ്ട്.

    അതേസമയം മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലുള്ള സിന്ദേവാഹി താലുക്കിലെ ലഡ്‌ബോറി ഗ്രാമത്തില്‍ രാത്രി ഏഴേമുക്കാലോടെ അലുമിനിയവും സ്റ്റീലും കൊണ്ടുണ്ടാക്കിയ വസ്തു വീണതായി ജില്ലാ അധികൃതര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.



    യുഎസ് ആസ്ഥാനമായ ബ്ലാക്ക്‌സ്‌കൈ കമ്പനിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ശനിയാഴ്ച ഇന്ത്യന്‍ സമയം 6.11ന് വിക്ഷേപിച്ചിരുന്നു. ഇതിനുപയോഗിച്ച റോക്കറ്റിന്റെ ഭാഗങ്ങളാകാം വീണതെന്നാണ് ഒരു വിലയിരുത്തല്‍.

    Also Read-Viral Video | ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്; കാറിന്റെ ഉടമയ്ക്ക് 20,000 രൂപ പിഴ

    കണ്ടെത്തിയ സാംപിളുകളുടെ കെമിക്കല്‍ അനാലിസസ് പരിശോധന നടത്താതെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയില്ലെന്ന് നാഗ്പുരിലെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സെന്‍ട്രല്‍ റീജിയണ്‍ ഓഫിസിന്റെ ഡയറക്ടര്‍ രാഷ്ട്രപാല്‍ ചവാന്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: