• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആകാശത്തു നിന്ന് തീഗോളം വീണ് വീടിന് തീപിടിച്ചു; വീഡിയോ പങ്കുവെച്ച് നിരവധി പേർ

ആകാശത്തു നിന്ന് തീഗോളം വീണ് വീടിന് തീപിടിച്ചു; വീഡിയോ പങ്കുവെച്ച് നിരവധി പേർ

ആകാശത്തു നിന്ന് തീഗോളം വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു

Image: Twitter

Image: Twitter

  • Share this:
ആകാശത്തു നിന്ന് തീഗോളം വീണ് വീട് കത്തിനശിച്ചതായി കർഷകൻ. യുഎസ്സിലെ വടക്കൻ കാലിഫോർണിയയിലാണ് സംഭവം. കാലിഫോർണിയയിൽ കഴിഞ്ഞയാഴ്ച്ച ആകാശത്ത് തീഗോളം കണ്ടതായി നിരവധി പേർ സോഷ്യൽമീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീട് കത്തിനശിച്ചത് തീഗോളം വീണെന്ന വാദവുമായി കർഷകൻ രംഗത്തെത്തിയത്. പൂർണമായും കത്തിനശിച്ച വീടിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.


ഡസ്റ്റിൻ പ്രൊസിറ്റ എന്ന കർഷകനാണ് രംഗത്തെത്തിയിരിക്കുന്നത്. വലിയ സ്ഫോടനശബ്ദം കേട്ടതിനു പിന്നാലെ പുക മണക്കാൻ തുടങ്ങിയെന്നും തുടർന്ന് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ വീടിന് തീപിടിക്കുന്നതാണ് കണ്ടതെന്നുമാണ് ഡസ്റ്റിൻ പ്രസിറ്റ പറയുന്നത്. കാലിഫോർണിയയിലെ നെവാഡയിൽ ഫാം ഉടമയാണ് ഇദ്ദേഹം.


എന്താണ് സംഭവിച്ചതെന്ന് താൻ കണ്ടിട്ടില്ലെന്നും എന്നാൽ ആകാശത്തു നിന്ന് വന്ന തീഗോളം വീടിനു മുകളിൽ പതിച്ചതാണെന്നാണ് എല്ലാവരും പറയുന്നതെന്നും കർഷകൻ പറഞ്ഞു. പ്രൊസിറ്റയുടെ വീടിന് തീപിടിച്ച അതേസമയത്ത് തന്നെ പ്രദേശത്ത് ആകാശത്തു നിന്ന് തീഗോളം വീഴുന്നതായി നിരവധി പേർ കണ്ടിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രൊസിറ്റയുടെ വീടിന് തീപിടിച്ചതിന്റെ കാരണം അന്വേഷിച്ചു വരികയാണ്.

എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെ എല്ലാ വർഷവും സംഭവിക്കുന്ന തെക്കൻ ടൗറിഡ്സ് ഉൽക്കാവർഷം ഈ ആഴ്ച്ച തീവ്രമാകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചിട്ടുണ്ട്.
Published by:Naseeba TC
First published: