നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Methane Emission | പശുക്കൾ വലിയ അളവിൽ മീഥേൻ പുറന്തള്ളുന്നു, നമുക്ക് അവയെ തടയാൻ കഴിയുമോ?

  Methane Emission | പശുക്കൾ വലിയ അളവിൽ മീഥേൻ പുറന്തള്ളുന്നു, നമുക്ക് അവയെ തടയാൻ കഴിയുമോ?

  കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 25 മടങ്ങ് വീര്യമുള്ളതാണ് മീഥേൻ.

  News18

  News18

  • Share this:
   പശുക്കളെ കാണാത്തവർ വളരെ വിരളമായിരിക്കും. തീർത്തും നിരുപദ്രവകാരിയായ ജീവിയായി മാത്രമാണ് നമ്മൾ പശുവിനെ കാണാറുള്ളത്. പശു നമുക്ക് പാൽ തരും എന്ന് ചെറിയ ക്ലാസുകളിൽ തന്നെ നാം പാടി പഠിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മീഥേൻ പശു നിത്യവും പുറന്തള്ളുന്നു എന്ന് നമുക്ക് എത്രപേർക്ക് അറിവുണ്ട്? കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 25 മടങ്ങ് വീര്യമുള്ളതാണ് മീഥേൻ. അതിനാൽ മീഥേൻ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. കൃഷിയും കന്നുകാലി വളർത്തലുമാണ് മീഥേനിന്റെ 40 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഫോസിൽ ഇന്ധന വ്യവസായം ബാക്കിയുള്ള മീഥേൻ ഉത്പാദനത്തിന് കാരണമാകുന്നു. പശുക്കളിലെ ദഹനപ്രക്രിയയാണ് മീഥേനിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത്. പശുക്കൾ ഉത്പാദിപ്പിക്കുന്ന മീഥേനിന്റെ 95 ശതമാനവും അവയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ആണ് വരുന്നത്.

   ലോകമെമ്പാടും നിരവധി പശുക്കൾ ഉണ്ട്. കന്നുകാലി വളർത്തൽ കേന്ദ്രങ്ങളുമുണ്ട്. അനുദിനം ഇവ പുറത്തു വിടുന്ന മീഥേന്റെ നമുക്ക് എങ്ങനെ കുറയ്ക്കാനാകും?

   പശുക്കൾക്ക് മാസ്‌ക്കുകൾ

   അമേരിക്കയിലെ ഏറ്റവും വലിയ കാർഷിക ഉത്പാദന കേന്ദ്രമായ കാർഗിൽ ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ സീറോ എമിഷൻസ് ലൈവ്‌സ്റ്റോക്ക് പ്രോജക്റ്റുമായി സഹകരിച്ച് പശുക്കളുടെ മൂക്കുകൾ മറയ്ക്കുന്ന ഒരു മാസ്ക് വികസിപ്പിച്ചെടുത്തു. ഈ മാസ്ക് മീഥേനെ അരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്സൈഡായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ഫിൽറ്റർ ചെയ്യുന്ന ഈ തന്മാത്ര ആഗോളതാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നുഎന്ന് കാർഗിലിന്റെ അനിമൽ ന്യൂട്രീഷൻ ടീമിന്റെ തലവൻ ഗിസ്ലെയ്ൻ ബൗച്ചർ പറഞ്ഞു. ഈ മാസ്‌ക്കുകൾ ഉപയോഗിച്ചതോടെ മീഥെയ്ൻ ഉദ്‌വമനം പകുതിയായി കുറഞ്ഞു. എന്നിരുന്നാലും വിപണനത്തിനായി എത്തിക്കുന്നതിന് മുൻപ് മാസ്ക് വീണ്ടും പരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട് എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

   കടൽപ്പായൽ

   പശുക്കളുടെ തീറ്റയിൽ ചുവന്ന കടൽപ്പായൽ ചേർക്കുന്നത് മീഥേയന്റെ പുറംതള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു. കടൽപ്പായൽ തീറ്റയായി നൽകുന്നത് മീഥെയ്ൻ ഉദ്‌വമനം 80 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

   ഇങ്ങനെയൊക്കെ ചെയ്താലും മീഥേൻ ഉദ്‌വമനം ഒരു പരിധി വരെയേ കുറയ്ക്കാൻ കഴിയുകയുള്ളൂ. മീഥേൻ ഉദ്‌വമനം പരിഹരിക്കാൻ സ്വീകരിക്കാൻ കഴിയുന്ന സാങ്കേതിക മാർഗങ്ങൾക്ക് പരിമിതിയുണ്ട്. അതിനു ഈ ലോകം പാലും പാലുത്പന്നങ്ങളും കന്നുകാലി മാംസ ഉപയോഗവുംകുറയ്ക്കുക തന്നെ വേണം. ഇത് ആഗോളതാപനത്തിനു വഴിവെക്കുന്ന മീഥെയ്ൻ ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കും. കന്നുകാലി പരിപാലനം മെച്ചപ്പെടുത്തി, സസ്യാഹാരം അല്ലെങ്കിൽ കുറഞ്ഞ മാംസവും പാലുൽപ്പന്നങ്ങളും ശീലമാക്കിയാൽ അടുത്ത ഏതാനും ദശകങ്ങളിൽ പ്രതിവർഷം 65-80 ദശലക്ഷം ടൺ മീഥേൻ ഉദ്‌വമനം കുറയ്ക്കാൻ കഴിയും.
   Published by:Sarath Mohanan
   First published:
   )}