• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സർക്കാർ ഉത്തരവാദിത്തമുള്ളതാകാൻ പോരാട്ടം തുടരും': മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മെവാനി

'സർക്കാർ ഉത്തരവാദിത്തമുള്ളതാകാൻ പോരാട്ടം തുടരും': മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മെവാനി

ബഹുസ്വര-മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു സമൂഹത്തിനായുള്ള ഞങ്ങളുടെ ആശയപരമായ യുദ്ധം തുടർന്നുകൊണ്ടേയിരിക്കും

ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി

  • News18
  • Last Updated :
  • Share this:
    #വിജയസിംഗ് പർമാർ

    അഹമ്മദാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മെവാനി. ബിജെപിയെയും നരേന്ദ്ര മോദിയെയും അഭിനന്ദിച്ച മെവാനി സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ വഡ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയും കൂടിയാണ് മെവാനി.

    'ഇന്ത്യയിലെ ജനങ്ങൾ സംസാരിച്ചു.. മികച്ച വിജയം നേടിയ ബിജെപിയെയും നരേന്ദ്ര മോദിയെയും ഞാൻ അഭിനന്ദിക്കുന്നു.. അടുത്ത അഞ്ച് വർഷം കൊണ്ട് ഭൂമിയിലെ ഏറ്റവും ചെറുപ്പമായ രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്... ബഹുസ്വര-മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു സമൂഹത്തിനായുള്ള ഞങ്ങളുടെ ആശയപരമായ യുദ്ധം ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.. 'മെവാനി ഫേസ്ബുക്കിൽ കുറിച്ചു..

    Also Read-Lok Sabha Election Results 2019: വൻ വിജയത്തിന് ശേഷം 'മാർഗദർശകരു'ടെ അനുഗ്രഹം തേടി മോദി

    'സമഗ്രവുംസത്യസന്ധവുമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയകനയ്യ കുമാർ, പ്രകാശ് രാജ്, അമ്രറാം എന്നിവരെയും ഞാൻ അഭിനന്ദിക്കുകയാണ്.. നമ്മുടെ നിശ്ചയദാർഢ്യത്തിന്റെ നഷ്ടമായി ഈ തെരഞ്ഞെടുപ്പ് നഷ്ടത്തെ പരിഗണിക്കരുത്.. യുവാക്കൾ ഇപ്പോഴും തൊഴിൽരഹിതരാണ്, പിന്നോക്ക വിഭാഗങ്ങൾ ഇപ്പോഴും ബലിയാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷങ്ങൾ ഇപ്പോഴും രണ്ടാംകിട പൗരൻമാരാണ്.. നമ്മുടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോഴും വളരെ മോശമായ സാഹചര്യത്തിൽ തന്നെയാണ്.. ഇത്തരത്തിലുള്ള പ്രത്യക്ഷമായ സുപ്രധാന പ്രശ്നങ്ങളിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള ഇടപെടലിനായുള്ള പോരാട്ടം തുടരും.. ' 39 കാരനായ ദളിത് ആക്ടിവിസ്റ്റ് കുറിപ്പിൽ വ്യക്തമാക്കുന്നു.

    Also Read-Lok Sabha Election 2019: രാഹുലിന്‍റെ പരാജയത്തെക്കുറിച്ച് 2014ൽ തന്നെ സൂചന ലഭിച്ചിരുന്നു: സ്മൃതി ഇറാനി

    അഭിഭാഷകൻ കൂടിയായ മെവാനി മോദിയുടെ കടുത്ത വിമർശകനാണ്. സർക്കാരിനെതിരെ രാജ്യത്തുടനീളം പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 2016 ൽ ഉനയിൽ ചത്ത പശുവിന്റെ തോൽ എടുത്തതിനെ തുടർന്ന് നാല് പിന്നോക്ക വിഭാഗക്കാർക്ക് ക്രൂര മർദ്ദനം ഏറ്റിരുന്നു. ഉനാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചത്ത പശുക്കളുടെ അവശിഷ്ടങ്ങൾ മറവു ചെയ്യുന്നത് പിന്നോക്ക വിഭാഗങ്ങൾ അവസാനിപ്പിക്കണമെന്ന ആഹ്വാനം നടത്തിയാണ് ജിഗ്നേഷ് നേതൃ നിരയിലേക്കെത്തുന്നത്. ദേശീയ തലത്തിൽ പ്രതിഷേധം സൃഷ്ടിച്ച ഉന സംഭവം ജിഗ്നേഷം മെവാനി എന്ന പിന്നോക്ക വിഭാഗങ്ങളുടെ നേതാവിന്റെ ഉദയം കൂടിയായിരുന്നു.

    First published: