നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mexico | മെക്സിക്കോ സിറ്റിയ്ക്ക് ഗിന്നസ് റെക്കോർഡ്; ഏറ്റവും കൂടുതൽ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുള്ള ന​ഗരം

  Mexico | മെക്സിക്കോ സിറ്റിയ്ക്ക് ഗിന്നസ് റെക്കോർഡ്; ഏറ്റവും കൂടുതൽ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുള്ള ന​ഗരം

  മെക്‌സിക്കോയില്‍ ആകെ 21,500 സൗജന്യ വൈ ഫൈ ഹോട്ട് സ്‌പോട്ടുകളാണുള്ളത്

  • Share this:
   സൗജന്യ വൈഫൈ ആക്സസിന്റെ കാര്യത്തില്‍ മെക്സിക്കോ നഗരം ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ബുധനാഴ്ചയാണ് മെക്‌സിക്കോയെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്തിയത്. ഏറ്റവും കൂടുതല്‍ സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ടുകളുള്ള നഗരത്തിനുള്ള അവാര്‍ഡ് മെക്സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോമിന് ഔദ്യോഗിക വിധികര്‍ത്താവ് കാര്‍ലോസ് ടാപിയ സമ്മാനിച്ചു. മെക്‌സിക്കോയില്‍ ആകെ 21,500 സൗജന്യ വൈ ഫൈ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

   90 ലക്ഷം ആളുകള്‍ താമസിക്കുന്ന നഗരത്തിലുടനീളം സൗജന്യ വൈഫൈ ആക്‌സസ് പോയിന്റുകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോ?ഗിക്കുമ്പോഴും വൈഫൈ ലഭ്യമാണ്. കോവിഡ് -19 മഹാമാരി സമയത്ത് സ്‌കൂളുകള്‍ ഒരു വര്‍ഷത്തിലേറെ അടച്ചിട്ടപ്പോള്‍ നിരവധ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സൗജന്യ വൈഫൈ സേവനം ഉപയോ?ഗിച്ചിരുന്നു. ഇന്റര്‍നെറ്റ് ആക്സസ് എല്ലാവരുടെയും അവകാശമാക്കുകയാണ് നഗരത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ന്‍ബോം പറഞ്ഞു. പ്രത്യേകിച്ച് വീട്ടില്‍ സ്വന്തമായി വൈ ഫൈ കണക്ഷന്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക്.

   Joshua_Glock എന്ന ഉപയോക്താവ് അടുത്തിടെ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വൈഫൈ പാസ്വേഡിന്റെ ചിത്രം വളരെ വേഗത്തില്‍ വൈറലായിരുന്നു. ''ഇത് ഒരു തായ് റെസ്റ്റോറന്റിലെ വൈഫൈ പാസ്വേഡാണ്. നെറ്റ്വര്‍ക്ക് ആക്‌സസ് ലഭിക്കണമെങ്കില്‍ ഈ കണക്കിന് ഉത്തരം കണ്ടെത്തണം'' എന്നാണ് ഇയാള്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ പാസ്വേഡ് കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. ചിലര്‍ക്ക് ശരിയായ ഉത്തരം ലഭിക്കുകയും ചെയ്തു.

   മൂന്ന് ദിവസത്തിനുള്ളില്‍ ഏഴ് വന്‍കരകള്‍ താണ്ടിയ യുവതിയ്ക്ക് കഴിഞ്ഞ വര്‍ഷം ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു. ദുബായ് സ്വദേശിയായ ഡോ. ഖ്വാല റൊമാതിഹിയാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏഴ് വന്‍കരകളും താണ്ടി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇങ്ങനെയൊരു ചരിത്രം തീര്‍ത്ത ആദ്യ സ്ത്രീയും ഒരു പക്ഷെ ഖ്വാലയായിരിക്കും. മൂന്ന് ദിവസവും പതിനാല് മണിക്കൂറും 46 മിനുട്ടും 48 സെക്കന്റുമെടുത്താണ് ഖ്വാല ചരിത്രം സൃഷ്ടിച്ചത്. ആകെയെടുത്ത സമയം 86 മണിക്കൂര്‍. 208 രാജ്യങ്ങളാണ് ഖ്വാല സന്ദര്‍ശിച്ചത്. 2020 ഫെബ്രുവരി 13 ന് അവസാനിച്ച യാത്രയിലെ അവസാന സ്ഥലം ഓസ്‌ട്രേലിയയായിരുന്നു.

   അടുത്തിടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ന്യൂയോര്‍ക്കിലെ ഒരു റെസ്റ്റോറന്റ് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരുന്നു. ജൂലൈ 13നാണ് റെസ്റ്റോറന്റ് ഈ നേട്ടം കൈവരിച്ചത്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള സെറീന്‍ഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്. 200 യുഎസ് ഡോളറാണ് ഈ ഫ്രെഞ്ച് ഫ്രൈസിന്റെ വില.
   Published by:Jayashankar AV
   First published:
   )}