• HOME
 • »
 • NEWS
 • »
 • buzz
 • »
 • Hair Cut | തലയിൽ മൈക്കിൾ ജാക്സൺ മുതൽ താജ്മഹൽ വരെ പണിയും; വെറൈറ്റി ഹെയർകട്ടുകളുമായി സലൂൺ ഉടമകൾ

Hair Cut | തലയിൽ മൈക്കിൾ ജാക്സൺ മുതൽ താജ്മഹൽ വരെ പണിയും; വെറൈറ്റി ഹെയർകട്ടുകളുമായി സലൂൺ ഉടമകൾ

പഞ്ചാബിലെ ദബ്‌വാളി നഗരത്തിൽ സലൂൺ നടത്തുന്ന സഹോദരങ്ങളായ രജ്‌വീന്ദർ സിംഗ് സിദ്ദുവും ഗുർവീന്ദർ സിംഗ് സിദ്ദുവും തങ്ങളുടെ സലൂണിൽ വരുന്നവർ ആവശ്യപ്പെടുന്ന രീതിയിലുള്ള ഡിസൈനുകൾ ഇവർ ഒരുക്കി കൊടുക്കും.

 • Share this:
  ഹെയർ കട്ടിംഗിൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന വലിയ ഒരു വിഭാഗം. ഈ ആവശ്യവുമായി എത്തുന്നവരെ നിരാശരാക്കാതെ വ്യത്യസ്തമായ ഹെയർ കട്ടുകൾ വാഗ്ദാനം ചെയ്യുന്നവരാണ് പഞ്ചാബിലെ ദബ്‌വാളി നഗരത്തിൽ സലൂൺ നടത്തുന്ന സഹോദരങ്ങളായ രജ്‌വീന്ദർ സിംഗ് സിദ്ദുവും ഗുർവീന്ദർ സിംഗ് സിദ്ദുവും. ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം ഇവർ മുടിയിഴകളിൽ പുത്തൻ ഡിസൈനുകൾ തീർക്കും.

  താജ്മഹൽ, മറ്റ് നിരവധി ഗോപുരങ്ങൾ, പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ ഛായാചിത്രം എന്നിങ്ങനെ സഹോദരന്മാർ ട്രിമ്മറുകളും കത്രികയും ഉപയോഗിച്ച് തലയിൽ തീർക്കുന്ന സ്റ്റൈലുകൾ നിരവധിയാണ്.

  “തുടക്കത്തിൽ ഡിസൈൻ പഠിക്കാൻ ഞങ്ങൾ പലർക്കും സൗജന്യമായി മുടി വെട്ടി കൊടുക്കാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഞങ്ങൾ പുലർച്ചെ 2.00 വരെ പരിശീലനം നടത്തിയിരുന്നു. കാരണം പകൽ സമയത്ത് ഞങ്ങൾ സാധാരണ സലൂൺ പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു, ”രണ്ട് സഹോദരന്മാരിൽ ഇളയവനായ രജ്‌വീന്ദർ സിംഗ് ഒരു അഭിമുഖത്തിൽ റോയിട്ടേഴ്സിനോട് പറഞ്ഞു.

  Also read- Kim Jong Un സ്റ്റൈലിൽ മുടിവെട്ടുമോ എന്ന് ചോദ്യം; ഒട്ടും മടിക്കാതെ വെല്ലുവിളിഏറ്റെടുത്ത് സ്റ്റൈലിസ്റ്റ്

  29 നും 31 നും ഇടയിലാണ് ഈ സഹോദരന്മാരുടെ പ്രായം. ഇപ്പോൾ ഇവർ പ്രത്യേക ഹെയർ കട്ടിനായി 20 ഡോളർ (ഏകദേശം 1500 രൂപ) മുതൽ 30 ഡോളർ (ഏകദേശം 2250 രൂപ)വരെയാണ് ഈടാക്കുന്നത്. കൂടാതെ അവരുടെ ബിസിനസ്സ് ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

  ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ മുതൽ ജനപ്രിയ കായികതാരങ്ങൾ വരെ, മിക്കി മൗസ് മുതൽ മറ്റ് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരെ, ഈ സഹോദരങ്ങൾ തലയിൽ ചെയ്ത് നൽകുന്ന ഹെയർസ്റ്റൈലുകൾ നിരവധിയാണ്. പരിപാടികളിലോ മറ്റു ഒത്തുചേരലുകളിലോ ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഉപയോക്താക്കൾ ഇവരെ തേടിയെത്താറുണ്ട്.

  Also read-Gopi and Abhaya | 'എന്റെ പവർബാങ്ക്'; ഗോപിക്കൊപ്പം ഗ്ലാമർ ലുക്കിൽ അഭയ ഹിരണ്മയി സ്റ്റേജ് ഷോയിൽ

  “ഇന്ന് ഞാൻ താജ്മഹലിന്റെ ടാറ്റു ആണ് ചെയ്തത്. ഈ സ്മാരക കുടീരം വളരെ മനോഹരമായ ഒന്നാണ്. ഈ ടാറ്റൂ ഉപയോഗിച്ച് ഞാൻ ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കും, ” സലൂൺ ഉപഭോക്താവായ ദർബാർ സിംഗ് തന്റെ പുതിയ ഹെയർകട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.

  അടുത്തിടെ ലാഹോറിലുള്ള ഒരു ബാർബർ, ക്ലയന്റുകളുടെ മുടി സ്റ്റൈൽ ചെയ്യാൻ പരമ്പരാഗത രീതികൾ ഉപയോഗിച്ചത് ഇന്റർനെറ്റിൽ വൈറലായിരുന്നു.

  വൈറൽ വീഡിയോയിൽ, ഗ്ലാസ്, ചുറ്റിക, കശാപ്പുകാരന്റെ കത്തി, കൂടാതെ ക്ലയന്റുകളുടെ മുടി സ്റ്റൈൽ ചെയ്യുന്നതിനായി തീ എന്നിവപോലും അദ്ദേഹം ഉപയോഗിക്കുന്നത് കാണാം.

  Also read- Prachi Singh | കാലിൽ മെഹന്ദിയും കൈയിൽ വളകളും; ഹോട്ട് ലുക്കിൽ പ്രാച്ചി സിങ്

  ഇത് 2021 ആണ്, എല്ലാവരും അവരുടെ ബിസിനസ്സ് വളർത്തുന്നതിന് പുതിയ വഴികൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. മുടി സ്റ്റൈലിംഗിന് പുതിയ വഴികൾ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ബാർബറായ അലി വിശദീകരിച്ചത്. തനതായതും വ്യത്യസ്തവുമായ എന്തെങ്കിലും നിരന്തരം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
  Published by:Naveen
  First published: