• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking | നൃത്തം ചെയ്യുന്നതിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

Shocking | നൃത്തം ചെയ്യുന്നതിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

വേദിയിൽ നൃത്തം ചെയ്യുകയായിരുന്ന വ്യക്തി വളരെ വേഗം കുഴഞ്ഞു വീഴുന്ന ദൃശ്യമാണ് വീഡിയോയിൽ

(വീഡിയോയിൽ നിന്നും)

(വീഡിയോയിൽ നിന്നും)

  • Share this:
    നൃത്തം ചെയ്യവേ മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ (social media). രണ്ട് സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്ന വ്യക്തിയുടെ വീഡിയോ പ്രതീക് ദുവ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് പങ്കിട്ടത്. കേവലം ഒരു നിമിഷത്തിനുള്ളിൽ ഇദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. വീഡിയോയിൽ, വ്യക്തി രണ്ട് സ്ത്രീകൾക്കൊപ്പം ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം.

    നൃത്തം ചെയ്യുന്നതിനിടയിൽ, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നുമില്ല. പാട്ടിന്റെ ഓരോ നിമിഷവും ആദ്ദേഹം ആസ്വദിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു നിമിഷം നൃത്തം അവസാനിപ്പിച്ച് അദ്ദേഹം വേദിയുടെ അരികിൽ. സമീപത്ത് നൃത്തം ചെയ്യുന്ന സ്ത്രീകൾ ആദ്ദേഹം കുറച്ചുനേരം വിശ്രമിക്കുകയാണെന്ന് കരുതി എങ്കിലും, കാര്യങ്ങൾ കൈവിട്ടു പോയി.

    അവരെ ഞെട്ടിച്ചുകൊണ്ട് വ്യക്തി വേദിയിൽ കുഴഞ്ഞുവീണു. സ്റ്റേജിൽ തടിച്ചുകൂടിയ സ്ത്രീകളെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി. വീഡിയോ ഇവിടെ അവസാനിച്ചു. 'മരണം അനിശ്ചിതമാണ്' എന്നാണ് വീഡിയോയിലെ വാചകം. (വീഡിയോ ചുവടെ)



    ഈ അവസ്ഥയിൽ ദുഃഖിതരായ ആളുകളെ കൊണ്ട് കമന്റ് സെക്ഷൻ നിറഞ്ഞു. മധ്യവയസ്കന് വലിയ തോതിൽ ഹൃദയസ്തംഭനം ഉണ്ടായതായി ഒരു ഉപയോക്താവ് എഴുതി. ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണത്തിലേക്ക് നയിക്കാം എന്നാണ് ഈ ഉപയോക്താവിന്റെ അഭിപ്രായം.

    മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം നിയന്ത്രണത്തിലായിരിക്കണമെന്ന് മറ്റുള്ളവർ എഴുതി. ഉപയോക്താക്കളുടെ അഭിപ്രായത്തിൽ, അമിതമായ ശബ്ദം ഹൃദയാഘാതത്തിന് കാരണമായേക്കാം. അമിതമായ ശബ്ദം ഉയർന്ന രക്തസമ്മർദ്ദ പ്രശ്നങ്ങളിൽ കലാശിക്കുമെന്ന് ചിലർ പറഞ്ഞു.

    'ഈ ലോകത്ത് നമുക്ക് ജീവിക്കാൻ പരിമിതമായ സമയമേയുള്ളൂ, അതിനാൽ ഓരോ നിമിഷവും ആസ്വദിക്കൂ' എന്ന് വേറെ ചിലർ എഴുതി. ഹൃദ്രോഗികൾ ഡിജെയുടെ അടുത്ത് നിൽക്കരുതെന്നും ഒരു ഉപയോക്താവ് നിർദ്ദേശിച്ചു. ഈ ഉപയോക്താവിന്റെ അഭിപ്രായത്തിൽ, ഉയർന്ന സംഗീത ശബ്ദം നിശബ്ദ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശബ്ദമലിനീകരണം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും പലരും പറഞ്ഞു.

    ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. വ്യക്തി മരിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അവർ സംശയിച്ചു. വ്യക്തിക്ക് ബോധം നഷ്ടപ്പെട്ടിരിക്കാം എന്നായിരുന്നു അവരുടെ വാദം. സംശയം പ്രകടിപ്പിച്ചവരുടെ വ്യക്തതയ്ക്കായി, ഇതൊരു ആധികാരിക വീഡിയോയാണെന്നും ആ വ്യക്തി മരിച്ചുവെന്നും പറഞ്ഞ് ഒരു ഉപയോക്താവ് മുന്നോട്ട് വന്നു.

    പരേതന്റെ ആത്മാവിന് ശാന്തിയുണ്ടാവട്ടെ എന്ന് പലരും പ്രാർത്ഥിച്ചു. ഏപ്രിൽ 25നാണ് വീഡിയോ ഷെയർ ചെയ്തത്.

    Summary: A shocking video surfaced on internet has a middle-aged man dancing at an event meeting death all of a sudden. The video has garnered several views and users flooded comments on it 
    Published by:user_57
    First published: