• HOME
  • »
  • NEWS
  • »
  • buzz
  • »
  • Middle-aged Man | നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് മധ്യവസയ്കന്‍ ; ഞെട്ടി കാഴ്ചക്കാര്‍

Middle-aged Man | നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് മധ്യവസയ്കന്‍ ; ഞെട്ടി കാഴ്ചക്കാര്‍

ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന് ചുവടുവെയ്ക്കുന്ന മധ്യവയസ്‌കനെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. രണ്ട് സ്ത്രീകളും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.

  • Share this:
    ചുറുചുറുക്കോടെ ഡാന്‍സ് ചെയ്യുന്ന ഒരു മധ്യവയസ്‌കന്‍ (Middle-aged Man) പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ വീ‍ഡിയോ കാഴ്ചക്കാരെ ആകെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുകയാണ്. ട്വിറ്ററിലാണ് (Twitter) വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ട് സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഇദ്ദേ​ഹം പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പ്രതീക് ദുവ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

    ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന് ചുവടുവെയ്ക്കുന്ന മധ്യവയസ്‌കനെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. രണ്ട് സ്ത്രീകളും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്. പാട്ടിലെ ഓരോ വരികളും പൂര്‍ണമായും ആസ്വദിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചുവടുവെച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് അയാള്‍ ഡാന്‍സ് നിര്‍ത്തി അവിടെ ഇരുന്നു. കുറച്ച് നേരം വിശ്രമിക്കുകയായിരിക്കും എന്നാണ് മറ്റ് രണ്ട് പേരും കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. അവരെ ഞെട്ടിച്ചുകൊണ്ട് അയാള്‍ സ്റ്റേജില്‍ കുഴഞ്ഞുവീണു. എല്ലാ സ്ത്രീകളും അയാളുടെ അടുത്തേക്ക് ഓടി വരുന്നതാണ് വീഡിയോയില്‍ അവസാനമായി കാണുന്നത്.

    അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായിരിക്കാം എന്നാമ് വീഡിയോ കാണുന്നവരിൽ പലരുടെയും നി​ഗമനം. ഹൃദയമിടിപ്പ് പെട്ടെന്ന് നില്‍ക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് മറ്റൊരാളും കമന്റ് ചെയ്തു. മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം നിയന്ത്രിക്കണമെന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു. അമിതമായ ശബ്ദം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. , ഉച്ചത്തിലുള്ള ശബ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ചിലര്‍ പറയുന്നു.

    ഈ ലോകത്ത് നമുക്ക് ജീവിക്കാന്‍ പരിമിതമായ സമയമേ ഉള്ളൂ. അതിനാല്‍ ഓരോ നിമിഷവും ആസ്വദിക്കൂ എന്നും വീഡിയോക്കു താഴെ ചിലർ കമന്റായി കുറിച്ചു. ഹൃദ്രോഗികള്‍ ഡിജെ സംഗീതം പ്ലേ ചെയ്യുന്നതിന്റെ അടുത്ത് നില്‍ക്കരുതെന്നാണ് ഒരാൾ പറഞ്ഞത്. ഉച്ചത്തിലുള്ള ശബ്ദം സൈലന്റ് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും ശബ്ദമലിനീകരണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വീഡിയോ കണ്ട് പലരും പറയുന്നുണ്ട്.

    ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ചും ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഈ മധ്യവയസ്‌കന്‍ മരിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. ചിലപ്പോള്‍ ഇയാള്‍ക്ക് ബോധം നഷ്ടപ്പെട്ടിരിക്കാമെന്നും ചിലര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ആത്മാവിന് ഇയാളുടെ കുടുംബത്തിന് വേണ്ടിയും ചിചിലർ പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 25നാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

    ഇന്‍ഡോറില്‍ ഹോളി ആഘോഷത്തിനിടെ സ്വന്തം നെഞ്ചില്‍ കത്തി കൊണ്ട് കുത്തി യുവാവ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. മദ്യപിച്ച് ഡാന്‍സ് ചെയ്യുന്നതിനിടെയാണ് യുവാവ് കത്തി കൊണ്ടു നാലു തവണ കുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോളി ആഘോഷിക്കുമ്പോഴാണ് സംഭവം നടന്നത്. നൃത്തം ചെയ്ത യുവാവ് കയ്യിലിരുന്ന കത്തി വച്ച് തമാശയ്ക്ക് നെഞ്ചില്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ നിന്നും ചോര വന്നപ്പോഴാണ് യുവാവും സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നത്. 38കാരന്‍ ഗോപാല്‍ സൊലാന്‍കിയാണ് മരിച്ചത്. ചോര വരുന്നത് കണ്ട് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
    Published by:Jayashankar Av
    First published: