• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | കാഴ്ചക്കാരന്റെ ടി ഷർട്ടിലും കാലുകളിലും പിടിമുറുക്കി ഒറാങ്കുട്ടാൻ; വീഡിയോ വൈറൽ

Viral video | കാഴ്ചക്കാരന്റെ ടി ഷർട്ടിലും കാലുകളിലും പിടിമുറുക്കി ഒറാങ്കുട്ടാൻ; വീഡിയോ വൈറൽ

കുരങ്ങൻ അക്രമാസക്തനായി ടി-ഷർട്ടിൽ പിടിച്ച ശേഷം യുവാവിനെ തന്റെ കൂട്ടിലേക്ക് വലിച്ചിഴച്ചു

  • Share this:
    മൃഗശാലയിൽ കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ കാണുന്ന സമയം അവയുമായി ഇടപഴകാനുള്ള അവസരമല്ല എന്ന് പലർക്കും അറിയാമായിരിക്കും. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയിൽ നിന്നുള്ള വീഡിയോ അത് തെളിയിക്കുന്നതായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ഒറാങ്കുട്ടാൻ കാഴ്ചക്കാരന്റെ ടി-ഷർട്ടിലേക്കു കൈകൾ നീട്ടി മുറുകെ പിടിക്കുകായും ശേഷം അയാളുടെ കാലുകളിൽ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ചയാണ്. കുരങ്ങൻ അക്രമാസക്തനായി ടി-ഷർട്ടിൽ പിടിച്ച ശേഷം യുവാവിനെ തന്റെ കൂട്ടിലേക്ക് വലിച്ചിഴച്ചു.



    ഒറാങ്കുട്ടാൻ ​​ശക്തമായി പിടി മുറുക്കിയിരുന്നു. യുവാവ് തന്റെ ടീ-ഷർട്ട് അഴിക്കാൻ ശ്രമിച്ചപ്പോൾ കുരങ്ങൻ കാലിൽ പിടിച്ചു. ഒറാങ്കുട്ടാൻ നീണ്ട കൈകളുടെ സഹായത്തോടെ യുവാവിന്റെ ഒരു കാലിൽ പിടിച്ച്‌ കൂടുതൽ അടുപ്പിച്ചു. ഭയചകിതനായ സന്ദർശകനെ അക്രമാസക്തമായ കുരങ്ങിൽ നിന്ന് മോചിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നയൊരാൾ സഹായിച്ചു.

    ഒറാങ്കുട്ടാനും മനുഷ്യനും തമ്മിലുള്ള തർക്കം ഏതാനും നിമിഷങ്ങൾ കൂടി നീണ്ടുനിന്നു. സന്ദർശകനെ മറ്റൊരാൾ സഹായിക്കുമ്പോൾ, കുരങ്ങ് ശക്തനായി തന്നെ നിലകൊണ്ടു. യുവാവിനെ കൂട്ടിനുള്ളിലേക്ക് വലിച്ചിടാൻ വീണ്ടും ശ്രമിച്ചു. എന്നിരുന്നാലും, കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ഒറാങ്കുട്ടാന്റെ ശക്തമായ പിടിയിൽ നിന്ന് സ്വയം മോചിപ്പിക്കാൻ ആ യുവാവിന് കഴിഞ്ഞു. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ 21 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.



    ഹസൻ ആരിഫിൻ എന്നയാളാണ് ഇവിടെ കാണുന്ന വ്യക്തി. ഞെട്ടിക്കുന്ന സംഭവത്തിന് ശേഷം ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപെട്ടു. സംഭവത്തെ തുടർന്ന് കസാങ് കുലിം മൃഗശാല മാനേജർ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ ക്ഷമാപണം നടത്തി.




    മൃഗത്തിന്റെ വീഡിയോ ലഭിക്കാനുള്ള ശ്രമത്തിൽ സുരക്ഷാ തടസ്സം മറികടന്ന് മൃഗശാലയുടെ സുരക്ഷാ പ്രോട്ടോക്കോൾ ആരിഫിൻ ലംഘിച്ചുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു.

    Summary: A video gone viral on internet shows an orangutan grab hold of a man's T-shirt in a bid to bring him closer to his cage. He was helped by another man and the shocking visuals have surfaced online
    Published by:user_57
    First published: