വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത യുവാവിന്റെ മുഖത്തിടിച്ച് മുന്‍ ലോക ബോക്സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്. സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു ഫ്ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലാണ് സംഭവം നടന്നത്. മൈക്ക് ടൈസന് ഇടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മൈക്ക് ടൈസന് ഇരുന്നതിന്റെ തൊട്ടുപുറകിലെ സീറ്റിലാണ് യുവാവ് ഇരുന്നിരുന്നത്. സംസാരിക്കാനെത്തിയ യുവാവിനോട് ആദ്യം മൈക്ക് സംസാരിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ വീണ്ടും സംസാരിക്കാന്‍ എത്തിയതോടെയാണ് പ്രകോപിതനായ മൈക്ക് ടൈസന് ഇടിച്ചതെന്ന് സഹയാത്രക്കാര്‍ പറയുന്നു.
മുഖത്ത് ചോരയൊലിപ്പിച്ചിരുന്ന യുവാവിനു വിമാനാധികൃതര്‍ പ്രഥമ ശുശ്രൂഷ നല്കി. മൈക്ക് ടൈസനെ തിരിച്ചിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കാതെയാണ് മൈക്ക് ടൈസന് ഇടിച്ചതെന്നും ചിലര്‍ പറഞ്ഞു.
1997ല്‍ മത്സരത്തിനിടെ എതിരാളി ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചുപറിച്ച് ടൈസന് കുപ്രസിദ്ധനായിരുന്നു. 1992ല്‍ പീഡനക്കേസില്‍ കുറ്റക്കാരനായി 3 വര്‍ഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു താരം. 2006ല്‍ പ്രൊഫഷനല്‍ ബോക്സിങ്ങില്‍ നിന്നു വിരമിച്ചു.
'വിവാഹം...എനിക്ക് ഇഷ്ടമല്ല, എന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമാണ്'; KGF തരംഗം വിവാഹ ക്ഷണക്കത്തിലും
കെ.ജി.എഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്. കെ.ജി. എഫ് ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, ആരാധകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടുകയും ചെയ്യുന്നു.
സിനിമയിലെ ഡയലോഗുകളും വലിയ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. 'വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്'- ചിത്രത്തില്‍ റോക്കിഭായി'യുടെ ഈ ഡയലോഗ് വളരെ വലിയ ഹൈപ്പ് ആണ് സിനിമയ്ക്ക് നല്‍കുന്നത്.
ഇപ്പോഴിതാ ഒരു റോക്കിഭായ് ആരാധകന് തന്റെ വിവാഹ കാര്‍ഡില്‍ 'വയലന്‍സ്' ഡയലോഗ് പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
Also Read-Viral | ഗർഭിണിയായ യുവതിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് പോകുന്ന ജവാൻ; വീഡിയോ വൈറൽ
മെയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച് നടക്കുന്ന ചന്ദ്രശേഖര്‍- ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് റോക്കി ബായിയുടെ ഡയലോഗുകള്‍ കൊണ്ട് ശ്രദ്ധേയമായത്. 'വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല'- അദ്ദേഹം തന്റെ വിവാഹ കാര്‍ഡില്‍ എഴുതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.