എ കെ ആന്റണിയായി കൈയടി വാങ്ങിയ മിമിക്രി കലാകാരൻ; രാജീവ് കളമശ്ശേരിക്ക് ചിരിക്കാനും ചിരിപ്പിക്കാനും സഹായം വേണം

രാജീവ് കളമശ്ശേരിക്കായി സഹായം അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ശാന്തിവിള ദിനേശാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്

News18 Malayalam | news18-malayalam
Updated: November 20, 2019, 12:49 PM IST
എ കെ ആന്റണിയായി കൈയടി വാങ്ങിയ മിമിക്രി കലാകാരൻ; രാജീവ് കളമശ്ശേരിക്ക് ചിരിക്കാനും ചിരിപ്പിക്കാനും സഹായം വേണം
രാജീവ് കളമശ്ശേരി
  • Share this:
തിരുവനന്തപുരം: എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മിമിക്രി കലാവേദികളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും കയ്യടി നേടിയ രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളികളില്ല. മിമിക്രി വേദികളിലെ മിന്നും താരം ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിടുകയാണ്. അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായ രാജീവിന് ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും സുമനസ്സുകളുടെ സഹായം വേണം. രാജീവ് കളമശ്ശേരിക്കായി സഹായം അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ശാന്തിവിള ദിനേശാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

Also Read- മരണങ്ങളില്‍ വിറങ്ങലിച്ചുപോയ ആ നാട്ടില്‍.. 41 മൃതദേഹങ്ങൾ സംസ്കരിച്ചത് അശോക് കുമാറും സംഘവും

കുറിപ്പ് ഇങ്ങനെ

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......!
രാജീവിന് പറക്കമുറ്റാത്ത നാല് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ ......!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്.....!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം .......
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്......
എകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു..... ചെയ്യാം എന്ന മറുപടിയും വന്നു..... മന്ത്രി എകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്........
ശ്രമങ്ങൾ തുടരാം......
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുക എങ്കിലും നൽകണം ഈ അവസരത്തിൽ ...... ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.......
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കേൾക്കണം .......

ശാന്തിവിള ദിനേശ്.

A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
First published: November 20, 2019, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading