• HOME
  • »
  • NEWS
  • »
  • buzz
  • »
  • ' അമേരിക്കയിലേക്കാൾ മികച്ച റോഡുകൾ കേരളത്തിൽ' റസൂൽ പൂക്കുട്ടിയുടെഅഭിനന്ദനവുമായി മന്ത്രി സുധാകരൻ

' അമേരിക്കയിലേക്കാൾ മികച്ച റോഡുകൾ കേരളത്തിൽ' റസൂൽ പൂക്കുട്ടിയുടെഅഭിനന്ദനവുമായി മന്ത്രി സുധാകരൻ

ലോക കേരള സഭയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഓസ്കാർ അവാർഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് കേരളത്തിലെ റോഡുകള്‍ വികസിത രാജ്യമായ അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞതായി മന്ത്രി ജി. സുധാകരൻ

g sudhakaran

g sudhakaran

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്ന് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. കേരളത്തിലെ റോഡുകൾ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

    ലോക കേരള സഭയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സൗഹൃദ സംഭാഷണത്തിനിടയിലാണ് കേരളത്തിലെ റോഡുകള്‍ വികസിത രാജ്യമായ അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാണെന്ന്  റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

    മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
    Published by:Anuraj GR
    First published: