• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്താണ് താടിയൊക്കെ എടുത്തൂന്ന് കേട്ടല്ലോ' പുതിയ മേക്കോവറില്‍ മന്ത്രി എം.ബി രാജേഷ്

'എന്താണ് താടിയൊക്കെ എടുത്തൂന്ന് കേട്ടല്ലോ' പുതിയ മേക്കോവറില്‍ മന്ത്രി എം.ബി രാജേഷ്

സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത് മുതല്‍ താടിയുള്ള എംബി രാജേഷിനെയാണ് മലയാളികള്‍ കണ്ടിട്ടുള്ളത്

  • Share this:
    മുപ്പത് വര്‍ഷത്തോളം മുഖമുദ്രയായി ഒപ്പം കൂട്ടിയ താടി ഉപേക്ഷിച്ച് മന്ത്രി എം.ബി രാജേഷ്. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ താടി വളര്‍ത്തിയിരുന്ന ആളായിരുന്നു രാജേഷ്. സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത് മുതല്‍ താടിയുള്ള എംബി രാജേഷിനെയാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ താടിവടിച്ച ശേഷമുള്ള തന്‍റെ പുതിയ മുഖം മന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രൊഫൈല്‍ പിക്ചറായി പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്‍റുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരടക്കം എത്തിയിട്ടുണ്ട്.



    സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോര്‍ന്നെന്നും പഴയലുക്കായിരുന്നു നല്ലത് എന്നിങ്ങനെ പല തരത്തിലാണ് കമന്റുകൾ. പുതിയ ലുക്കിന് പിന്നിലെ കാരണം അന്വേഷിക്കുന്നവരോട് മന്ത്രിയുടെ മറപടി ഇങ്ങനെ. 'തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി'.

    കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോളാണ് എം.ബി രാജേഷ് ഇതിന് മുന്‍പ് താടി വടിച്ചത്. ആ രൂപം മന്ത്രിമാരായ കെഎന്‍ ബാലഗോപാലിനും പി.രാജീവിനും അയച്ച് കൊടുത്തിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
    Published by:Arun krishna
    First published: