• HOME
 • »
 • NEWS
 • »
 • buzz
 • »
 • കെ എം ഷാജിയെ ട്രോളാൻ 'ഷാജി പാപ്പാൻ' വീണ ചിത്രമിട്ട് മന്ത്രി എംഎം മണി

കെ എം ഷാജിയെ ട്രോളാൻ 'ഷാജി പാപ്പാൻ' വീണ ചിത്രമിട്ട് മന്ത്രി എംഎം മണി

'മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം സ്ഥലത്തെ പ്രധാനപയ്യൻസ്' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എം.എം മണി

എം.എം മണി

 • Last Updated :
 • Share this:
  സക്കാത്തും വിഷു കൈനീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന അഭ്യര്‍ഥനയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കെ എം ഷാജി എംഎൽഎയെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. കെ എം ഷാജി എംഎൽഎയ്ക്ക് വികൃത മനസാണ് ഉള്ളതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ കെ എം ഷാജിയെ പരോക്ഷമായി ട്രോളി രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എം എം മണി.

  കെ എം ഷാജിയുടെ പേരോ ചിത്രമോ നൽകാതെയാണ് ട്രോൾ. 'ആട്' സിനിമാ പരമ്പരയിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാൻ എന്ന കഥാപാത്രത്തെ കൂട്ടുകാർ താങ്ങിയെടുത്തുകൊണ്ടുപോകുന്ന ചിത്രമാണ്' മണിയാശാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം സ്ഥലത്തെ പ്രധാനപയ്യൻസ്' എന്ന അടിക്കുറിപ്പും അദ്ദേഹം നൽകി. മണിയാശാന്റെ ട്രോൾ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. ചില വിരുതന്മാർ ഫോട്ടോഷോപ്പ് ചെയ്ത കെ എം ഷാജിയുടെ ഫോട്ടോയും ചിത്രത്തിൽ എ‍ഡിറ്റ് ചെയ്ത് കയറ്റി കമന്റായി നൽകിയിട്ടുണ്ട്.  You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ [PHOTOS]പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി [PHOTOS]ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി [PHOTOS]

  ഷുക്കൂർ വധക്കേസിൽ ഉടൻ വിധി വരാനിടയുണ്ടെന്നും ജയരാജനെയും രാജേഷിനെയും രക്ഷിക്കാൻ അഭിഭാഷകരെ കൊണ്ടുവരാൻ പണം ആവശ്യമാണെന്നുമായിരുന്നു കെ എം ഷാജിയുടെ പോസ്റ്റ്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി രൂക്ഷ പ്രതികരണം നടത്തിയത്. കെ എം ഷാജി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പത്രസമ്മേളനത്തിൽ വായിച്ച ശേഷമാണ് അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണമെടുത്തല്ല കൊലക്കേസുകൾ വാദിക്കാൻ വക്കീലിനെ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞ് ഷാജി ജനങ്ങളെ പറ്റിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.‌‌

  കെ എം ഷാജിയുടെ കുറിപ്പ് ഇങ്ങനെ

  മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

  അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

  നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!

  അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!  മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

  ''കെ എം ഷാജിയുടെ പാർട്ടി സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളോടും പൂർണമായി സഹകരിക്കുകയാണ്. ഇത്തരമൊരുഘട്ടത്തിൽ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നതല്ല കെ എം ഷാജി ചെയ്തത്. സംസ്ഥാനത്ത് എംഎൽഎയായിരിക്കുന്ന ആളിൽ നിന്ന് ഇത്തരമൊരു വാചകം ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. ഇത്തരമൊരു ഘട്ടത്തിൽ ശുദ്ധ നുണ അവതരിപ്പിക്കുന്നത് എന്തിനാണ്? പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്? ഇതിന്റെ സാങ്കേതിക അറിയാത്ത ആളുകളുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. കെ എം ഷാജി എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുത്തുവെന്ന് അദ്ദേഹത്തിന്റെ പാർട്ടി ആലോചിക്കണം. ഇതുപോലെ ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. അതാണ് പൊതുസമൂഹവും നാടുമെന്നും കരുതരുത്. നാടാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ്''- മുഖ്യമന്ത്രി പറ‍ഞ്ഞു.

  Published by:Rajesh V
  First published: