'BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിച്ചോണം'; കോൺഗ്രസിനെ ട്രോളി എം എം മണി

മഞ്ചേശ്വരത്ത് സി പി എം മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയതെന്നും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയതെന്നും മന്ത്രിയെ കമന്‍റ് ബോക്സിൽ ഓർമ്മിപ്പിക്കുന്നു.

News18 Malayalam | news18
Updated: October 25, 2019, 10:45 AM IST
'BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിച്ചോണം'; കോൺഗ്രസിനെ ട്രോളി എം എം മണി
എം.എം മണി
  • News18
  • Last Updated: October 25, 2019, 10:45 AM IST
  • Share this:
ഇടുക്കി: ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസിനെ ട്രോളി മുതിർന്ന സി പി എം നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണി. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എം മണി കോൺഗ്രസിനെ ട്രോളിയത്. 'ബി ജെ പിയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം ഇന്ത്യൻ നാഷണൽ കോണഗ്രസ്' എന്നായിരുന്നു പോസ്റ്റ്. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടു പിന്നാലെ ആയിരുന്നു മണിയുടെ ട്രോൾ പോസ്റ്റ്. ഉപതെരഞ്ഞെടുപ്പിൽ, സിറ്റിംഗ് സീറ്റായ കോന്നിയും വട്ടിയൂർക്കാവും കോൺഗ്രസിന് നഷ്ടമായിരുന്നു.



എന്നാൽ, കമന്‍റ് ബോക്സിൽ മന്ത്രിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളുടെ പ്രവാഹമാണ്. മഞ്ചേശ്വരത്ത് സി പി എം മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയതെന്നും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയതെന്നും മന്ത്രിയെ കമന്‍റ് ബോക്സിൽ ഓർമ്മിപ്പിക്കുന്നു.

എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിൻഡയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനോട് സാമ്യം തോന്നുന്ന വിധത്തിലായിരുന്നു മന്ത്രിയുടെ ട്രോൾ പോസ്റ്റ്. വോട്ടെടുപ്പ് ദിവസം എറണാകുളത്ത് പെയ്ത കനത്ത മഴയിൽ ഹൈബിയുടെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇത് വ്യക്തമാക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അന്ന, 'വിധി ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ കഴിയുന്നില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'യെന്ന് രീതിയിൽ എഴുതിയിരുന്നു. ഇത് വിവാദമാകുകയും പിന്നീട് അവർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
First published: October 25, 2019, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading