• HOME
  • »
  • NEWS
  • »
  • buzz
  • »
  • Panakkad | പാണക്കാട് കുടുംബത്തിലെ പുതിയ അംഗത്തെ കാണാൻ മന്ത്രി മുഹമ്മദ് റിയാസ് എത്തി; സന്തോഷ് പങ്കുവെച്ച് മുനവ്വറലി തങ്ങൾ

Panakkad | പാണക്കാട് കുടുംബത്തിലെ പുതിയ അംഗത്തെ കാണാൻ മന്ത്രി മുഹമ്മദ് റിയാസ് എത്തി; സന്തോഷ് പങ്കുവെച്ച് മുനവ്വറലി തങ്ങൾ

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറത്തുവന്നത്

Riyas-Munavvarali

Riyas-Munavvarali

  • Last Updated :
  • Share this:
    മലപ്പുറം: പാണക്കാട് തങ്ങള്‍ കുടുംബത്തിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍ മൊഈന്‍ അലി ശിഹാബ് തങ്ങള്‍ക്കാണ് അടുത്തിടെ ഒരു ആൺകുഞ്ഞ് പിറന്നത്. ഈ കുഞ്ഞിനെ കാണാനാണ് മന്ത്രി മുഹമ്മദ് റിയാസ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്.

    പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറത്തുവന്നത്. 'അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി' എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്. 'സഹപാഠിയും സുഹൃത്തുമായ മന്ത്രി പി എ മുഹമ്മദ് റിയാസ്, താങ്ക്‌സ് ഫോര്‍ ദ സര്‍പ്രൈസ്' എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

    രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണെങ്കിലും മന്ത്രി മുഹമ്മദ് റിയാസും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം വളരെ മുമ്പ് തന്നെ പ്രശസ്തമാണ്. ഇരുവരും കോളേജ് വിദ്യാഭ്യാസകാലത്ത് സഹപാഠികളായിരുന്നു. അന്ന് മുതലുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

    Save the Date | കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് വൈറൽ

    വിവാഹിതാനാകുന്ന വിവരം ഫേസ് ബുക്കിലൂടെ പങ്ക് വെച്ച് ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് വൈറൽ ആയിരിക്കുകയാണ്. അനുപമ ജയതിലക് ആണ് വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം.

    Also Read- 'മിടുക്കിയായി വളരണം;ഒന്നും നിന്നെ തളർത്താതിരിക്കട്ടെ'; വേദിയില്‍ നിന്ന് ഇറക്കവിട്ട പെണ്‍കുട്ടിയോട് മാത്യു ടി തോമസ്

    സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് നവമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. കറുത്ത ഥാർ ജീപ്പും, നായയും ഒക്കെ ഉൾപ്പെടുത്തിയാണ്  വീഡിയോയും ചിത്രങ്ങളും. കണ്ണൂർ സ്വദേശിനിയായ അനുപമ ഹോമിയോ ഡോക്ടറാണ്. ഇരുവരുടെതും പ്രണയ വിവാഹമാണ്.

    "ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്നേഹം..❤" എന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നുന്നത്

    കരിപ്പൂർ സ്വർണക്കടത്ത് കൊട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് വിട്ടയച്ചിരുന്നു. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി . സ്വർണ്ണക്കടത്ത് കൊട്ടേഷൻ കേസുകളിലെ സ്ഥിരം പ്രതി എന്ന നിലയിൽ ആർജുൻ ആയങ്കിക്ക് എതിരെ കാപ്പ വകുപ്പ് ചുമത്തിയുള്ള നടപടിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. കൊട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കി ലോ കോളേജ് വിദ്യാർഥിയുമായി പ്രണയ വിവാഹിതനായത് വാർത്തയായിരുന്നു. അതിനു പുറകെയാണ് ആകാശ് തില്ലങ്കേരിയും ഹോമിയോ ഡോക്ടറുമായി പ്രണയവിവാഹിതനാവുന്നതിന്റെ  വാർത്തകൾ പുറത്ത് വരുന്നത്.
    Published by:Anuraj GR
    First published: