കേരളമൊട്ടാകെ തരംഗമായി മാറിയ പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയിലെ ‘പാലാ പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിന് ചുവടുവെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ആലപ്പുഴയില്‍ സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്ക്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് ഗായകന് അതുല്‍ നെറുകരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് മന്ത്രി ആവേശപൂര്‍വം നൃത്തം ചെയ്തത്.
മന്ത്രിയുടെ ആവേശം കണ്ട് ആലപ്പുഴ എംപി എ.എം ആരിഫും ഒപ്പം കൂടി. മന്ത്രിയും എംപിയും തകര്‍ത്ത് നൃത്തം ചെയ്തതോടെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും പാലാ പള്ളി പാട്ടിന് ചുവടുവെച്ചു.
കടുവയുടെ റിലീസിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രധാന ആഘോഷ വേദികളിലും പാലാ പള്ളി പാട്ടും അതുല്‍ നെറുകരയും തരംഗമായി. മന്ത്രിയും എംപിയും നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.