നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Joju George | ജോജുവിന് നേരെയുണ്ടായ അതിക്രമത്തിൽ കോൺഗ്രസ് നേതാക്കൾ മാപ്പു പറയാൻ തയാറാവണമെന്ന് മന്ത്രി സജി ചെറിയാൻ

    Joju George | ജോജുവിന് നേരെയുണ്ടായ അതിക്രമത്തിൽ കോൺഗ്രസ് നേതാക്കൾ മാപ്പു പറയാൻ തയാറാവണമെന്ന് മന്ത്രി സജി ചെറിയാൻ

    ജോജുവിന്‌ നേരെയുള്ള അതിക്രമത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

    ജോജു ജോർജ്, സജി ചെറിയാൻ

    ജോജു ജോർജ്, സജി ചെറിയാൻ

    • Share this:
      കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിൽ ഗതാഗത തടസ്സം നേരിട്ടതിനെതിരെ നടൻ ജോജു ജോർജ് തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. സംഭവത്തിനിടെ ജോജു സഞ്ചരിച്ച കാർ സമരാനുകൂലികൾ തല്ലിത്തകർക്കുകയും ചെയ്തു. ജോജു മദ്യപിച്ചിരുന്നു എന്ന് അവർ ആരോപിക്കുകയും, ഈ ആരോപണം വ്യാജമാണെന്ന് ജോജുവും മറുപടി കൊടുത്തിരുന്നു.

      ഇപ്പോൾ ജോജുവിന്‌ പിന്തുണയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എത്തിയിരിക്കുകയാണ്. ജോജുവിന്‌ നേരെയുള്ള അതിക്രമത്തിൽ അപലപിച്ച മന്ത്രി, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തയ്യാറാകണം എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

      എറണാകുളത്ത് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണ്.
      സമരസംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തിൽ രാഷ്ട്രീയമുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂർണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങൾ ഉയർന്നുവരികയാണെങ്കിൽ പ്രതിഷേധം ഉയർത്തുവാൻ അവർക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയകക്ഷികൾ മറന്നുകൂടാ. അത്തരം സാഹചര്യങ്ങളിൽ ക്ഷമയോടെയും വിവേകപൂർണവുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വെല്ലുവിളിയുടെ സ്വഭാവത്തിലുള്ള പ്രതികരണമല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കളിൽ നിന്നും ഉണ്ടാകേണ്ടത്.



      വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകർക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കുവാൻ സാധിക്കുകയില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തയ്യാറാകണം.

      Also read: Joju George | അന്ന് ജോജു ജോർജ് ഒച്ചയെടുത്തത് ഹോട്ടലിനു മുന്നിലെ യാചകന് വേണ്ടി; ഫേസ്ബുക്ക് കുറിപ്പ്

      അതേസമയം, നടൻ ജോജു ജോർജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചർച്ചയായ സാഹചര്യത്തിൽ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ് രംഗത്തെത്തി. 2013 ൽ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.

      ഇന്നിപ്പോൾ സമാന വിഷയത്തിൽ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് കീഴിൽ ചോദ്യങ്ങളുമായി അവർ എത്തിക്കഴിഞ്ഞു.

      സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയൽ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമർശിച്ച് ഷാഫി രംഗത്തുവന്നിരുന്നു. യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് സിപിഎം പ്രവർത്തകർ ഷാഫിയുടെ പേജിന് താഴെ സമ്മേളിക്കുകയാണ്.

      "പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കും ഉണ്ട്. ജോജുവിനൊപ്പം," എന്ന് ഒരാളുടെ കമന്റ്. പഴയ പോസ്റ്റ് എടുത്ത എടുത്ത ശേഷം "ഇതുപോലുള്ള ആചാരങ്ങൾ സംരക്ഷിക്കാൻ താങ്കൾ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് കരുതുന്നു" എന്ന് മറ്റൊരാൾ. "സിനിമ നടൻ ജോജുവിന് അഭിനന്ദനങ്ങൾ നൽകുമോ ഷാഫി പറമ്പിലെ" എന്ന് വേറൊരു കമന്റ്. ഇത്തരത്തിൽ ഷാഫിയുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ തന്നെ ദൃശ്യമാകും.
      Published by:user_57
      First published:
      )}