നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സാമ്പത്തിക മാന്ദ്യമില്ലെന്ന് നിർമ്മല സിതാരാമൻ; തൊട്ടടുത്ത് സുഖമായുറങ്ങി മറ്റൊരു മന്ത്രി: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സാമ്പത്തിക മാന്ദ്യമില്ലെന്ന് നിർമ്മല സിതാരാമൻ; തൊട്ടടുത്ത് സുഖമായുറങ്ങി മറ്റൊരു മന്ത്രി: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ധനമന്ത്രിക്ക് പിന്നിലിരുന്ന് ഉറങ്ങിപ്പോയത്.

  News18

  News18

  • Share this:
   കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സിതാരാമൻ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ തൊട്ടടുത്തിരിക്കുന്ന മറ്റൊരു മന്ത്രി കൂർക്കം വലിച്ചുറങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ്  ധനമന്ത്രിക്ക് പിന്നിലിരുന്ന് ഉറങ്ങിപ്പോയത്.

   ജിഡിപി വളർച്ച ഏഴുവർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നുമുള്ള പ്രതിപക്ഷ വാദത്തെ ധനമന്ത്രി രാജ്യസഭയിൽ എതിർക്കുന്നതിനിടെയാണ്  മറ്റൊരു മന്ത്രിയുടെ ഇതൊന്നും ശ്രദ്ദിക്കാതെ ഉറങ്ങിയത്.

   ഒരു മന്ത്രി സർക്കാരിനെ ന്യായീകരിക്കുന്നതിനിടെ മറ്റൊരു മന്ത്രി ഉറങ്ങുന്നതിനെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തോടുള്ള സർക്കാരിന‍്റെ മനോഭാവമാണ് മന്ത്രിയുടെ ഉറക്കത്തിലൂടെ പുറത്തു വിന്നിരിക്കുന്നതെന്നാണ് ചിലരുടെ വിമർശനം.


   First published:
   )}