• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചെങ്ങന്നൂർ ട്രോളുമായി മന്ത്രിമാരും


Updated: May 31, 2018, 5:11 PM IST
ചെങ്ങന്നൂർ ട്രോളുമായി മന്ത്രിമാരും

Updated: May 31, 2018, 5:11 PM IST
എന്ത് സംഭവമുണ്ടായാലും ട്രോളുമായി രംഗത്തിറങ്ങുകയെന്നത് സമൂഹമാധ്യമങ്ങളിലെ പതിവ് കാഴ്ചയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നയുടൻ സമൂഹമാധ്യമങ്ങളിൽ ട്രോൾ പരമ്പരയാണ്. ട്രോൾ ഗ്രൂപ്പുകളിലും മറ്റും ചെങ്ങന്നൂർ തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. അതിനിടെ രാഷ്ട്രീയ എതിരാളികളെ ട്രോളി മന്ത്രിമാരും രംഗത്തെത്തി. ദേവസ്വം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും, വൈദ്യുതിവകുപ്പ് മന്ത്രി എം എം മണിയുമാണ് ഫേസ്ബുക്കിൽ ട്രോൾ പോസ്റ്റിട്ടത്.

Friends, I am Safe എന്നാണ് കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. മുമ്പ് ബിജെപി ഓഫീസ് ആക്രമിച്ച സമയത്ത് Friends, I am Safe- They couldnt kill me this time too. Each attack serves to strengthen our resolve in fighting എന്ന കുമ്മനത്തിന്‍റെ ട്വീറ്റ് വൈറലായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കുമ്മനം രാജശേഖരൻ ഗവർണറായി മിസോറാമിലേക്ക് പോയ സാഹചര്യത്തിൽക്കൂടിയാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് .



യോദ്ധ എന്ന സിനിമയിലെ ജഗതിയുടെ വിഖ്യാതമായ 'ഇനി കാവിലെ പാട്ടുമൽസരത്തിന് കാണാം' എന്ന സംഭാഷണം ഫേസ്ബുക്ക് പോസ്റ്റാക്കിയാണ് മന്ത്രി എം എം മണി രാഷ്ട്രീയ പ്രതിയോഗികളെ ട്രോളിയത്. ഈ ട്രോളിന് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വെറും മൂന്നു മണക്കൂർ കൊണ്ട് പതിനായിരത്തിലേറെ ലൈക്കും ആയിരത്തിലേറെ ഷെയറും മണിയുടെ പോസ്റ്റിന് ലഭിച്ചു.
First published: May 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍