• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഊഞ്ഞാലാടിയും ഊഞ്ഞാലാട്ടിയും' മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും; വൈറല്‍ വീഡിയോ

'ഊഞ്ഞാലാടിയും ഊഞ്ഞാലാട്ടിയും' മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും; വൈറല്‍ വീഡിയോ

മുഹമ്മദ് റിയാസിനെ ശിവൻകുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: മന്ത്രിമാരായ വി ശിവൻകുട്ടിയുടെയും പിഎ മുഹമ്മദ് റിയാസിന്‍റെ 'ഊ‍ഞ്ഞാലാട്ട'മാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് ഊഞ്ഞാലാടിയും പരസ്പരം ഊഞ്ഞാലട്ടിയമുള്ള രസകരമായ സംഭവം നടന്നത്.

    മുഹമ്മദ് റിയാസിനെ ശിവൻകുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്. ഇരുവരും ഊഞ്ഞാലാടുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.


    വീഡിയോയ്ക്കൊപ്പം രസകരമായ ക്യാപ്ഷനുകളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.'യുവശക്തിയുടെ കരങ്ങളിൽ' എന്ന ക്യാപ്ഷനോടെയായിരുന്നു വി ശിവൻകുട്ടി വീഡിയോ പങ്കുവെച്ചത്.


    'വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണ്' എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ ക്യപ്ഷനോടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
    Published by:Jayesh Krishnan
    First published: