നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മീരാഭായ് ചാനു ഒന്നും മറന്നില്ല; സ്പോർട്സ് അക്കാദമിയിലേക്കുള്ള യാത്രക്ക് സഹായിച്ച ട്രക്ക് ഡ്രൈവർമാർക്ക് ഷർട്ട് സമ്മാനിച്ചു

  മീരാഭായ് ചാനു ഒന്നും മറന്നില്ല; സ്പോർട്സ് അക്കാദമിയിലേക്കുള്ള യാത്രക്ക് സഹായിച്ച ട്രക്ക് ഡ്രൈവർമാർക്ക് ഷർട്ട് സമ്മാനിച്ചു

  ഖുമാൻ ലാംപക് സ്പോർട്സ് കോംപ്ലക്‌സിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് മീരാബായിയുടെ വീട്. സാമ്പത്തിക പ്രതിസന്ധി കാരണം പരിശീലനത്തിനായി ചാനു ഇംഫാലിലേക്ക് മണൽ കൊണ്ടുപോകുന്ന ട്രക്കുകളിൽ ലിഫ്റ്റ് ചോദിച്ചാണ് എത്തിയിരുന്നത്.

  mirabhai chanu

  mirabhai chanu

  • Share this:
   ഒരു മികച്ച വെയിറ്റ് ലിഫ്റ്ററാകാൻ ഇന്ത്യയുടെ ഒളിംപിക്സ്  മെഡൽ ജേതാവ് മീരാഭായ് ചാനു നടത്തിയ കഠിനാധ്വാനവും ത്യാഗവും നിരവധിയാണ്. ടോക്യോ ഒളിംപിക്സിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഭാരം ഉയർത്തി ചാനു വെള്ളി മെഡൽ നേടിയപ്പോൾ രാജ്യം മുഴുവൻ അഭിമാനിച്ചു. ടോക്യോയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, 26കാരിയായ വെയ്റ്റ് ലിഫ്റ്റർ ഇംഫാലിലെ സ്പോർട്സ് അക്കാദമിയിൽ എത്തിച്ചേരാൻ സഹായിച്ചിരുന്ന ട്രക്ക് ഡ്രൈവർമാരെയാണ് ആദ്യം തെരഞ്ഞത്.

   വ്യാഴാഴ്ച മീരാഭായിയുടെ കുടുംബം ട്രക്ക് ഡ്രൈവർമാരെ അവരുടെ ഗ്രാമങ്ങളിലെ വീടുകളിലെത്തി ആദരിച്ചു. "എനിക്ക് വീട്ടിൽ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് പതിവായി ലിഫ്റ്റ് നൽകുന്ന ട്രക്ക് ഡ്രൈവർമാരെ കാണാനും അവരുടെ അനുഗ്രഹം തേടാനും ഞാൻ ആഗ്രഹിച്ചു. എന്റെ കഠിനമായ പരിശീലനകാലത്ത് അവർ എന്നെ ശരിക്കും സഹായിച്ചു. മണൽ കൊണ്ടുപോകുന്ന ട്രക്കറുകളിലാണ് ഞാൻ പരിശീലന കേന്ദ്രത്തിൽ എത്തിയിരുന്നത്. അവർക്ക് ഇപ്പോൾ എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ് ”- മീരാഭായ് ചാനു ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

   150 ഓളം ട്രക്ക് ഡ്രൈവർമാർക്കും സഹായികൾക്കും മീരാഭായ് ചാനു ഷർട്ടുകളും മണിപ്പൂരി സ്കാർഫുകളും ഉച്ചഭക്ഷണവും സമ്മാനിച്ചു. ഖുമാൻ ലാംപക് സ്പോർട്സ് കോംപ്ലക്‌സിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് മീരാബായിയുടെ വീട്. സാമ്പത്തിക പ്രതിസന്ധി കാരണം പരിശീലനത്തിനായി ചാനു ഇംഫാലിലേക്ക് മണൽ കൊണ്ടുപോകുന്ന ട്രക്കുകളിൽ ലിഫ്റ്റ് ചോദിച്ചാണ് എത്തിയിരുന്നത്.'

   Also Read- ചിപ്സ് ഇല്ല; ഒരു ബാഗ് നിറയെ വായു ലേലത്തിൽ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക്!

   "ഏഥം മൊയരംഗ്പുരേൽ പ്രദേശത്ത് നിന്ന് വരുന്ന മിക്ക ട്രക്കുകളും ഞങ്ങളുടെ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ട്രക്ക് ഡ്രൈവർമാർ ഞങ്ങളുടെ ചായക്കടയിൽ നിർത്തി മിക്ക ദിവസങ്ങളിലും മകളെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുമായിരുന്നു" - ചാനുവിന്റെ അമ്മ സൈഖോം ഓങ്ബി തോമ്പി ദേവി ഇന്ത്യാ ടുഡേയോട് പറഞ്ഞു.   ചലച്ചിത്ര നിർമ്മാതാവും കർഷകനുമായ നൊറെം മോഹൻ മീരാഭായിയുടെയും സഹായിച്ച ട്രക്ക് ഡ്രൈവർമാരുടെയും ഫോട്ടോകൾ ട്വിറ്ററിൽ പങ്കിട്ടിരുന്നു. “ഒളിമ്പ്യാഡ് @mirabai_chanu വിന്റെ വീട് സ്പോർട്സ് അക്കാദമിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ്. ആ സമയത്ത് നഗരത്തിലേക്ക് നദിയിൽ നിന്ന് മണലുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ ഒഴികെ മറ്റ് ഗതാഗത മാർഗങ്ങളൊന്നുമില്ലായിരുന്നു. ഈ ട്രക്ക് ഡ്രൈവർമാർ എല്ലാ ദിവസവും അവൾക്ക് ലിഫ്റ്റ് നൽകി. ഇന്ന് അവൾ ഈ ട്രക്ക് ഡ്രൈവർമാർക്ക് പ്രതിഫലം നൽകി. ” തന്റെ ട്വിറ്റർ ഹാൻഡിൽ അദ്ദേഹം കുറിച്ചു.

   Also Read- 'ഒഴിവു ദിവസത്തെ മീന്‍പിടിത്തം': മൂവര്‍ സംഘത്തിന് ലഭിച്ചത് ലക്ഷങ്ങളുടെ സൗഭാഗ്യം

   പരിശീലന കാലയളവിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് മീരാഭായ് പറഞ്ഞിട്ടുണ്ട്. മത്സരത്തിന് രണ്ട് ദിവസം മുമ്പ് മുതൽ താൻ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവൾ വെളിപ്പെടുത്തി, കാരണം മത്സര വിഭാഗത്തിനായി ഭക്ഷണക്രമം കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്.

   “ഞാൻ എത്രയും വേഗം പരിശീലനം ആരംഭിക്കും. ഈ വെള്ളി മെഡലിനായി ഞാൻ അഞ്ച് വർഷം കഠിനമായി അധ്വാനിച്ചു. ഇനി എനിക്ക് സ്വർണം ലക്ഷ്യമിടാൻ വെറും മൂന്ന് വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. എനിക്ക് ജീവിതം ആസ്വദിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ എന്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, തീർച്ചയായും പാരീസിലെ എന്റെ മെഡലിന്റെ നിറം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു“ സ്വർണ്ണ മെഡൽ നേടാനുള്ള ഭാവി പദ്ധതികളെക്കുറിച്ച് മീരാഭായ് ന്യൂസ് 18.കോമിനോട് പറഞ്ഞു.
   Published by:Rajesh V
   First published:
   )}