• HOME
  • »
  • NEWS
  • »
  • buzz
  • »
  • സംസ്ഥാനത്തിന് വൻ വികസനമെന്ന് ജാഥ നടത്തിയ മന്ത്രിയുടെ നേരെ ചൊറിയുന്ന പൊടി എറിഞ്ഞു; മധ്യപ്രദേശിൽ ആണേ

സംസ്ഥാനത്തിന് വൻ വികസനമെന്ന് ജാഥ നടത്തിയ മന്ത്രിയുടെ നേരെ ചൊറിയുന്ന പൊടി എറിഞ്ഞു; മധ്യപ്രദേശിൽ ആണേ

ചൊറിച്ചിൽ രൂക്ഷമായതിനെ തുടർന്ന് മന്ത്രി ധരിച്ചിരുന്ന കുർത്ത ഊരിമാറ്റി കുപ്പിവെള്ളത്തിൽ കഴുകന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍‌ മീഡിയയില്‍ വൈറലാണ്

  • Share this:

    മധ്യപ്രദേശില്‍ ബിജെപി മന്ത്രിയ്ക്ക് നേരെ ചൊറിപ്പൊടിയേറ്. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോ​ഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം.

    അശോക് നഗർ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്‌രാച്ചി ഗ്രാമത്തിലൂടെയാ യാത്ര നടക്കുമ്പോഴാണ് മന്ത്രിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

    Also Read- വകുപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ 21,797 കോടി പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി; കുടിശികയ്ക്കു കാരണം കേസുകളെന്ന് സർക്കാർ

    ഏറുകൊണ്ട മന്ത്രി ചൊറിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ധരിച്ചിരുന്ന കുർത്ത ഊരിമാറ്റി കുപ്പിവെള്ളത്തിൽ കഴുകന്നതിന്‍റെ ദൃശ്യങ്ങള്‍ ചിലർ റെക്കോർഡ് ചെയ്ത്  സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു.

    Also Read-ചില രാജ്യങ്ങളിൽ 65% നികുതി അവർക്കു പരാതിയില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

    രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് യാത്ര ഖണ്ട്വ ജില്ലയിലെ ഗോഹ്‌ലാരി ഗ്രാമത്തിലൂടെ നീങ്ങുമ്പോൾ വാഹനം മോശം റോഡിൽ കുടുങ്ങിയിരുന്നു. പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും എംഎല്‍എ ദേവേന്ദ്ര വര്‍മ്മയോട് ജനങ്ങള്‍ ചോദിച്ചു.

    Published by:Arun krishna
    First published: