HOME /NEWS /Buzz / രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മിസ് അർജന്റീനയും മിസ് പ്യൂർട്ടോ റിക്കോയും വിവാഹിതരായി

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മിസ് അർജന്റീനയും മിസ് പ്യൂർട്ടോ റിക്കോയും വിവാഹിതരായി

ഒക്ടോബർ 28 ന് വരേലയും വാലന്റിനും വിവാഹിതരായി എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും ആ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്

ഒക്ടോബർ 28 ന് വരേലയും വാലന്റിനും വിവാഹിതരായി എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും ആ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്

ഒക്ടോബർ 28 ന് വരേലയും വാലന്റിനും വിവാഹിതരായി എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും ആ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്

  • Trending Desk
  • 1-MIN READ
  • Last Updated :
  • Share this:

    രണ്ട് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2020ലെ മിസ് അർജന്റീനയും മിസ് പ്യൂർട്ടോ റിക്കോയും വിവാഹിതരായി. അർജന്റീന സുന്ദരി മരിയാന വരേലയും പ്യൂർട്ടോ റിക്കോ സുന്ദരി ഫാബിയോള വാലന്റൈനും ആണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ (എംജിഐ) മത്സരത്തിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു .

    തങ്ങള്‍ ഡേറ്റിംഗിലാണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍‌ പോസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 30 ന് ഇരുവരുടെയും രണ്ട് വർഷത്തെ പ്രണയ ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിവാഹം വാർത്ത ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ഏകദേശം 20 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒന്നിച്ചുള്ള യാത്രകളിലെ റൊമാന്റിക് ദൃശ്യങ്ങള്‍, പ്രണയവേളകളിലെ മധുര നിമിഷങ്ങള്‍, പ്രൊപ്പോസ് ചെയ്യുന്ന രംഗം എന്നിങ്ങനെ തങ്ങളുടെ ജീവിതത്തില മറക്കാനാവാത്ത നിമിഷങ്ങളുടെ ചിത്രങ്ങൾ ചേര്‍ത്തു വെച്ചാണ് ഈ വീഡിയോ അവര്‍ തയ്യാറാക്കിയത്. കൂടാതെ വാലന്റൈൻ വരേലയ്ക്ക് വിവാഹ മോതിരം ഇടുന്നതും വീഡിയോയിൽ കാണാം. ഒക്ടോബർ 28 ന് വരേലയും വാലന്റിനും വിവാഹിതരായി എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും ആ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ആദ്യം തങ്ങളുടെ ബന്ധം സ്വകാര്യമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഈ പ്രത്യേക ദിവസത്തില്‍ അത് വെളിപ്പെടുത്തുന്നുവെന്നും ആണ് ദമ്പതികള്‍ അറിയിച്ചത്.

    Also Read- Throwback | ശെമ്മാങ്കുടിയെ കാണാൻ പോയ അമ്മയും കുഞ്ഞും; ആ കുഞ്ഞ് മലയാളികൾക്ക് സുപരിചിത

    ഈ പോസ്റ്റിന് താഴെ എം‌ജി‌ഐ മത്സരത്തിലെ ഇരുവരുടെയും സഹ മത്സരാർത്ഥികളും ആരാധകരും ഉൾപ്പടെ നിരവധി പേർ ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “അഭിനന്ദനങ്ങൾ.. ഒരു മനോഹരമായ കൂടിച്ചേരലിന് മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ കാരണമായി ,” 2020 ലെ മത്സരത്തിൽ വിജയിച്ച ഘാനിയൻ മോഡൽ അബേന അകുവാബ കുറിച്ചു.

    Also Read- ഫോൺ നമ്പർ സഹിതം ‘കഷായം ഗ്രീഷ്മയ്ക്ക്’ ഇൻസ്റ്റഗ്രാം അക്കൗണ്ട്; ഫോളോ ചെയ്യുന്നത് സിനിമാ താരങ്ങളെ

    മരിയാന വരേല എല്ലാവരുടെയും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞു. “എല്ലാവരുടെയും സ്നേഹത്തിനും നന്ദി! ഞങ്ങൾ വളരെ സന്തുഷ്ടരും അനുഗ്രഹീതരുമാണ്. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സ്നേഹം ഇരട്ടിയായി തിരികെ ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു! ഒരുപാട് നന്ദി.” എന്നാണ് മരിയാന തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ നിന്നുള്ള 26 കാരിയായ മരിയാന വരേലക്ക് ഇൻസ്റ്റാഗ്രാമിൽ 1,38,000 ത്തിൽ അധികം ഫോളോവേഴ്‌സ് ഉണ്ട്.

    അതേസമയം മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. 2019ൽ മിസ് യൂണിവേഴ്‌സില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച മരിയാന വരേല മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2020ല്‍ മികച്ച 10 സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. ഫാബിയോള വലെന്റൈന്നും മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2020ല്‍ ആദ്യ 10ൽ എത്തിയിരുന്നു. ന്യൂയോർക്കിലെ ‘മേജർ’ എന്ന മോഡലിംഗ് ഏജൻസിയിൽ ജോലി ചെയ്തു വരികയാണ് 22 കാരിയായ വലെന്റൈന്‍. അർജന്റീനയിൽ 2010ൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയപ്പോൾ പ്യൂർട്ടോ റിക്കോയിൽ 2015 മുതൽ ആണ് ഇതിന് അനുമതി നൽകിയത്.

    First published:

    Tags: Argentina, Same sex wedding