നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Harnaaz Sandhu | വേദി കീഴടക്കി വിശ്വസുന്ദരിയുടെ 'മ്യാവൂ'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

  Harnaaz Sandhu | വേദി കീഴടക്കി വിശ്വസുന്ദരിയുടെ 'മ്യാവൂ'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

  വിശ്വസുന്ദരി മത്സര വേദിയില്‍ ഹര്‍നാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

  • Share this:
   ഇസ്രായേലില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2021 (Miss Universe pageant 2021) മത്സരത്തില്‍ കിരീടം നേടിയ ഹര്‍നാസ് കൗര്‍ സന്ധുവാണ് ലോകമെമ്പാടുമുള്ള ശ്രദ്ധ പിടിച്ചു പറ്റുന്നത്. നടിയും മോഡലുമായ ഹര്‍നാസ് സന്ധുവിന്റെ (Harnaaz Sandhu) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

   വിശ്വസുന്ദരി മത്സര വേദിയില്‍ ഹര്‍നാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ സെമി ഫൈനലിലാണ് സംഭവം.

   എന്താണ് ഇഷ്ട ഹോബി എന്ന അവതാരകനായ സ്റ്റീവ് ഹാര്‍വിന്റെ ചോദ്യത്തിന് മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹര്‍നാസ് സന്ധുവിന്റെ ഉത്തരം. ഉടന്‍ തന്നെ സ്റ്റീവ് ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി പൂച്ചയുടെ ശബ്ദം ഹര്‍നാസ് സന്ധു അനുകരിക്കുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ ഇത് സ്വീകരിച്ചത്.

   #Miss Universe Meow എന്ന പേരില്‍ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. മിസ് യൂനിവേഴ്‌സിന്റെ അവസാന റൗണ്ടില്‍ ചോദ്യങ്ങളെ നേരിടുന്ന ഹര്‍നാസിന്റെ വീഡിയോയും ലോകമെമ്പാടും ശ്രദ്ധ നേടുന്നുണ്ട്. ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ''ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?''- എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.   ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം എന്നതായിരുന്നു' ഇതിന് ഹര്‍നാസ് നല്‍കിയ മറുപടി. 'നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്‍ക്കുന്നു'' എന്നും വിശ്വസുന്ദരി കൂട്ടിച്ചേര്‍ത്തു.

   70-ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും 21 വയസ്സുകാരിയുമായ ഹര്‍നാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ് സന്ധു. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.
   Published by:Karthika M
   First published: