HOME » NEWS » Buzz » MISSING 69 YEAR OLD MAN FOUND ALIVE AFTER SPENDING 17 NIGHTS IN WILDERNESS JK

കാണാതായ 69കാരനെ 17 ദിവസത്തിനു ശേഷം കാട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി

മെയ് എട്ടിന് ഡഗ്ലസ് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഹാരിയെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചു

News18 Malayalam | news18-malayalam
Updated: May 26, 2021, 6:44 PM IST
കാണാതായ 69കാരനെ 17 ദിവസത്തിനു ശേഷം കാട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി
Photo Credit: Facebook
  • Share this:


കാണാതായ 69കാരനെ 17 ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി. മെയ് 7നാണ് അമേരിക്കക്കാരനായ ഹാരി ബര്‍ലിയെ കാണാതായത്. മെയ് 7 ന് വൈകുന്നേരം ടോക്കറ്റി പ്രദേശത്ത് ക്യാമ്പിംഗ് യാത്രയ്ക്ക് പോയ ഹാരി ബര്‍ലിയെ കാണാതായതായി ഭാര്യ പരാതി നല്‍കി. മെയ് എട്ടിന് ഡഗ്ലസ് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഹാരിയെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചു. തിരിച്ചിലിനിടെ ട്വിന്‍ ലെയ്ക്കിലേയ്ക്ക് പോയിട്ടുണ്ടാകാം എന്ന സൂചനകള്‍ നല്‍കുന്ന തരത്തില്‍ ഹാരിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തി.

രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ അന്വേഷണത്തില്‍ ഹാരി ട്വിന്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ ഹാരിയെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയും ടീം മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, തിരയല്‍ ഊര്‍ജിതമാക്കുകയും എട്ട് കൌണ്ടികളില്‍ നിന്ന് 40 സന്നദ്ധപ്രവര്‍ത്തകര്‍ ഹാരിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തിരയലിനായി അവര്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പോലും ആരംഭിച്ചു.

Also Read-ഇത്ര മര്യാദക്കാരനായ കള്ളനെയും വിശാലഹൃദയനായ കടയുടമയെയും എവിടെ കാണാനാകും? വൈറലായി മോഷണ വീഡിയോ

എന്നാല്‍ ഹാരി എവിടെയാണെന്നതിനെക്കുറിച്ച് കാര്യമായ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മെയ് 16 ന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാട്ടില്‍ ഒരു താല്‍ക്കാലിക അഭയ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ആ സമയത്ത്, തിരച്ചില്‍ നടത്തിയിരുന്നവര്‍ ഒരു കുറിപ്പും ലൈറ്ററും അവിടെ ഉപേക്ഷിച്ചിരുന്നു. ഈ സ്ഥലത്ത് എത്തിയാല്‍ അവിടെ തീ കത്തിച്ച് സാന്നിദ്ധ്യം അറിയിക്കുന്നതിനുള്ള സൂചന നല്‍കാന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഒരാഴ്ചയ്ക്ക് ശേഷം തിരയല്‍ സംഘം മറ്റൊരു സ്ഥലം കണ്ടെത്തി. അവിടെയും കുറിപ്പും ചില ഭക്ഷണപ്പൊതികളും വച്ചിരുന്നു. അവിടെ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹാരിയുടെ പ്രതികരണം ലഭിച്ചു. തുടര്‍ന്ന് ഹാരിയെ കണ്ടെത്തിയതായി തിങ്കളാഴ്ച ഡഗ്ലസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. തുടര്‍ച്ചയായി നടന്നതിന്റെ ചെറിയ വേദനകളൊഴിച്ചാല്‍ ഹാരി ആരോഗ്യവാനായിരുന്നു. പിന്നീട് എയര്‍ ലിഫ്റ്റിംഗ് നടത്തി ഹെലികോപ്റ്ററില്‍ ഹാരിയെ സമീപ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു.

അടുത്തിടെ യുഎസിലെ ഊട്ട എന്ന പ്രദേശത്തെ മലയിടുക്കില്‍ വെച്ച് ആറ് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 47 വയസ് പ്രായമുള്ള സ്ത്രീയെ ജീവനോടെ കണ്ടെത്തിയിരുന്നു. ഒരു ടെന്റില്‍ താമസിച്ചിരുന്ന ഇവര്‍ പുല്ലും പായലും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ നവംബര്‍ 25-നാണ് ഈ സ്ത്രീയെ കാണാതായത്. സ്പാനിഷ് ഫോര്‍ക്ക് എന്ന മലയിടുക്കില്‍ ഡയമണ്ട് ഫോര്‍ക്ക് എന്ന സ്ഥലത്ത് വച്ച് കാണാതായി എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ സമയത്ത് അവര്‍ അപകടാവസ്ഥയില്‍ അല്ലെന്നും സ്വന്തം തീരുമാന പ്രകാരമാണ് ആ പ്രദേശത്ത് കഴിയാന്‍ തീരുമാനിച്ചതെന്നുമാണ് അധികൃതര്‍ വിശ്വസിച്ചിരുന്നത്. ഈയിടെ തിരച്ചിലിനായി ഉപയോഗിക്കുന്ന പോലീസിന്റെ ഡ്രോണ്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് ഇവരുടെ ടെന്റ് കണ്ടെത്താന്‍ കഴിഞ്ഞത്. ഭക്ഷണത്തിന്റെ അഭാവത്തിന് പുറമെ ആ പ്രദേശത്തെ അതിതീവ്രമായ ശൈത്യ കാലാവസ്ഥയെയും അവര്‍ക്ക് അതിജീവിക്കേണ്ടി വന്നു.

Published by: Jayesh Krishnan
First published: May 26, 2021, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories