HOME » NEWS » Buzz » MISSING CAT FOUND FOUR YEARS LATER AND IT IS FROM 600 MILES AWAY

കാണാതെ പോയ പ്രിയപ്പെട്ട പൂച്ചയെ നാലു വർഷങ്ങൾക്ക് ശേഷം കണ്ടെത്തി; അതും 600 മൈൽ അകലെ നിന്ന്

ടെക്സാസിലെ ബേ സിറ്റിയിലുള്ള ജാസൺ ലുഡ് ലമിന്റെ നാലും വർഷം മുമ്പ് കാണാതായ പൂച്ചയാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിയുക ആയിരുന്നു.

News18 Malayalam | news18
Updated: February 11, 2021, 9:29 AM IST
കാണാതെ പോയ പ്രിയപ്പെട്ട പൂച്ചയെ നാലു വർഷങ്ങൾക്ക് ശേഷം കണ്ടെത്തി; അതും 600 മൈൽ അകലെ നിന്ന്
cat n
  • News18
  • Last Updated: February 11, 2021, 9:29 AM IST
  • Share this:
ചിലർക്ക് ഓമന മൃഗങ്ങളെ വളർത്തുകയെന്നത് ഒരു ഹോബിയാണ്. തത്തയും പട്ടിയും പൂച്ചയും തുടങ്ങി നിരവധി മൃഗങ്ങളും പക്ഷികളുമാണ് 'പെറ്റ്' മൃഗങ്ങളുടെ ഗണത്തിൽപ്പെടുന്നത്. അതുകൊണ്ടു തന്നെ ഓമന മൃഗങ്ങളെ കാണാതെ പോകുന്നത് അവരുടെ ഉടമസ്ഥർക്ക് സഹിക്കാൻ കഴിയില്ല. അത്തരത്തിൽ കാണാതെ പോകുന്ന ഓമന മൃഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ അത് അവരെ സംബന്ധിച്ച് വലിയ സന്തോഷവും ആയിരിക്കും.

അത്തമൊരു സന്തോഷത്തിന്റെ വാർത്തയാണ് ടെക്സാസിൽ നിന്ന് എത്തുന്നത്. നാലു വർഷം മുമ്പാണ് ഒരു പൂച്ചക്കുട്ടിയെ അതിന്റെ ടെക്സാസിലെ ഉടമസ്ഥന്റെ വീട്ടിൽ നിന്ന് കാണാതായത്. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, നാലു വർഷത്തിനു ശേഷം ഉടമയുടെ വീട്ടിൽ നിന്ന് 600 മൈൽ അകലെയായാണ് പൂച്ചക്കുട്ടിയെ കണ്ടെത്തിയത്. ഏകദേശം 600 മൈൽ അകലെയുള്ള അർകൻസാസയുടെ പരിസര പ്രദേശങ്ങളിൽ നിന്നാണ് പൂച്ചക്കുട്ടിയെ കണ്ടെത്തിയത്.

You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]
അതേസമയം, കഴിഞ്ഞ ഒരു വർഷമായി താനും അയൽവാസികളും വഴി തെറ്റിയെത്തിയ പൂച്ചയെ സംരക്ഷിച്ചു വരികയായിരുന്നുവെന്ന് പ്രദേശത്തെ സ്വദേശിയായ ജസ്റ്റിൻ ബ്രൗൺ പറഞ്ഞു. അടുത്തിടെ അദ്ദേഹവും കുടുംബവും പൂച്ചയെ പിടിച്ച് ടോണ്ടിടൗണിലെ ലിയോണിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു.

പൂച്ചയെ മൈക്രോ ചിപ്പിനായി മൃഗഡോക്ടർ സ്കാൻ ചെയ്തു. തുടർന്ന് ഇത് കാൾ എന്ന പൂച്ചയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ടെക്സാസിലെ ബേ സിറ്റിയിലുള്ള ജാസൺ ലുഡ് ലമിന്റെ നാലും വർഷം മുമ്പ് കാണാതായ പൂച്ചയാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിയുക ആയിരുന്നു.

അതേസമയം, കാൾ എങ്ങനെയാണ് ടെക്സാസിൽ നിന്ന് അർകാൻസാസിലേക്ക് എത്തിപ്പെട്ടതെന്ന് തനിക്കും ഭാര്യയ്ക്കും ഒരു പിടിയും കിട്ടുന്നില്ലെന്ന് ലുഡ് ലം വ്യക്തമാക്കി. കാൾ നന്നായി പരിചരിക്കപ്പെട്ടതായും നല്ല ആരോഗ്യത്തോടെയാണ് പൂച്ച ഇരിക്കുന്നതെന്നും മൃഗ ഡോക്ടർ ബ്രാഡ് ലയൺ പറഞ്ഞു.
Published by: Joys Joy
First published: February 11, 2021, 9:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories