• HOME
 • »
 • NEWS
 • »
 • buzz
 • »
 • False Teeth | നഷ്ടപ്പെട്ട വെപ്പ് പല്ല് 11 വർഷങ്ങൾക്ക് ശേഷം പാഴ്സൽ ആയി തിരികെ വീട്ടിലെത്തി; ഉടമയെ കണ്ടെത്തിയത് DNA വഴി

False Teeth | നഷ്ടപ്പെട്ട വെപ്പ് പല്ല് 11 വർഷങ്ങൾക്ക് ശേഷം പാഴ്സൽ ആയി തിരികെ വീട്ടിലെത്തി; ഉടമയെ കണ്ടെത്തിയത് DNA വഴി

തന്റെ സുഹൃത്തിന്റെ അമ്പതാം ജന്മദിനം ആഘോഷിക്കാൻ സ്പെയിനിലെ ബെനിഡോർം പട്ടണത്തിൽ പോയപ്പോഴാണ് പല്ലുകൾ നഷ്ട്ടപ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച് വിശദീകരിക്കവേ പോൾ പറഞ്ഞു.

 • Share this:
  വെപ്പ് പല്ല് (False Teeth) വയ്ക്കുന്ന അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും നിങ്ങൾ കണ്ടിട്ടുണ്ടാവും. ഇവരുടെ ഈ പല്ല് കാണാതെ പോകുമ്പോൾ തപ്പി നടക്കുന്നതും വായിൽ നിന്ന് ഇടക്കിടെ ഊരിപ്പോകുന്നതുമെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ്.

  എന്നാൽ അങ്ങനെ കളഞ്ഞുപോയ വെപ്പ് പല്ല്  11 വർഷങ്ങൾക്ക് ശേഷം പാഴ്‌സൽ ആയി വീട്ടിൽ എത്തിയാൽ എങ്ങനെയുണ്ടാകും? അങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നത് സ്പെയിനിലാണ് (Spain). പോൾ ബിഷപ്പ് (Paul Bishop) എന്നയാളുടെ വെപ്പ് പല്ലാണ് 11 വർഷങ്ങൾക്ക് മുമ്പ് കളഞ്ഞു പോയത്. എന്നാൽ ഇപ്പോൾസ്പാനിഷ് അധികൃതർ ബ്രിട്ടനിലുള്ള പോളിന്റെവീട്ടിലേക്ക് ഈ പല്ലുകൾഎത്തിച്ചിരിക്കുകയാണ്..

  ഫെബ്രുവരി ഒൻപതിന് സ്പാനിഷ് അധികൃതരിൽ (Spanish authorities) നിന്ന് ഈ അപ്രതീക്ഷിത പാർസൽ ലഭിച്ചപ്പോൾ പോൾ ബിഷപ്പ് ശരിക്കും അത്ഭുതപ്പെട്ടു. 2011 ൽ ഒരു സ്പാനിഷ് റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ അബദ്ധവശാൽ ഒരു ബിന്നിലേക്ക് തെറിച്ച് വീണ വെപ്പ് പല്ല് വർഷങ്ങൾക്ക് ശേഷം ഇതാ പാഴ്‌സൽ ആയി തിരിച്ചു വന്നിരിക്കുന്നു. സ്പാനിഷ് അധികൃതർ കണ്ടെത്തിയ ഈ പല്ലുകളുടെ ഉടമയെ തിരിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെയായിരുന്നു. അത് പോൾ ആണെന്ന് കണ്ടെത്തിയ ശേഷം അദ്ദേഹത്തെ ട്രാക്ക് ചെയ്ത് കണ്ടുപിടിച്ച് പാഴ്‌സൽ ആയി പോളിന്റെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള വസതിയിലേക്ക് അയക്കുകയായിരുന്നു.

  തന്റെ സുഹൃത്തിന്റെ അമ്പതാം ജന്മദിനം ആഘോഷിക്കാൻ സ്പെയിനിലെ ബെനിഡോർം പട്ടണത്തിൽ പോയപ്പോഴാണ് പല്ലുകൾ നഷ്ട്ടപ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച് വിശദീകരിക്കവേ പോൾ പറഞ്ഞു. ആ ദിവസം മുഴുവൻ പോൾ മദ്യപിക്കുകയായിരുന്നു. സുഹൃത്തുക്കൾ കുറച്ചു കഴിഞ്ഞ് മടങ്ങിയെങ്കിലും പോൾ ബാക്കിയുള്ള മദ്യവും ഒറ്റയടിക്ക് കുടിച്ചു തീർത്തു. കുറച്ച് കഴിഞ്ഞപ്പോൾ പോളിന് അൽപ്പം അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.

  Also read- Driving Rules | വാഹനം ഓടിയ്‌ക്കേണ്ടത് ഇടതുവശം ചേർന്നോ അതോ വലതുവശത്ത് കൂടിയോ? പല രാജ്യങ്ങളിലും പല നിയമങ്ങൾ; കാരണമെന്ത്?

  പിന്നീട് ഒരു ബിന്നിലേക്ക് ഛർദ്ദിക്കുകയും കുറച്ച് ആശ്വാസമായപ്പോൾ പോൾ തന്റ വെപ്പ് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കാതെ അടുത്ത ബാറിലേക്ക് പോവുകയും ചെയ്തു. തന്റെ ഒരു സുഹൃത്ത് പല്ലിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ പോൾ ബിൻ പരിശോധിക്കാൻ തിരികെ ഓടി. പക്ഷേ അവിടെ നൂറുകണക്കിന് കുപ്പികൾക്കിടയിൽ പല്ലുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെയും പല്ലുകൾ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

  Also Read- Shocking | 9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താംനിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റീല്‍ കെട്ടിയിറിക്കി അമ്മ; വീഡിയോ
   അവശേഷിക്കുന്ന അവധിക്കാലം പല്ലില്ലാതെ ചെലവഴിക്കുകയല്ലാതെ പോളിന് മറ്റ് മാർഗങ്ങളില്ലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പോൾ 815 ഡോളറിന് (ഏകദേശം 62,000 രൂപയ്ക്ക്) പുതിയ പല്ല് വാങ്ങുകയും പിന്നീട് അത് ഉപയോഗിക്കുകയുമായിരുന്നു. എന്നാൽ സ്പാനിഷ് അധികാരികളിൽ നിന്ന് കളഞ്ഞു പോയ വയ്പ്പ് പല്ല് പാർസൽ ആയി ലഭിച്ചപ്പോൾ പോൾ വളരെ അത്ഭുതത്തോടെയാണ് അത് സ്വീകരിച്ചത്. പാർസലിനൊപ്പം ഒരു കത്ത് കൂടി പോളിന് കിട്ടി. അതിൽ ഒരു ലാബ് ടെക്നീഷ്യൻ ഡിഎൻഎ വഴിയാണ് പല്ല് തിരിച്ചറിഞ്ഞതെന്നും അതിന് മുമ്പ് വർഷങ്ങളോളം പല്ലുകൾ സ്റ്റോർ ചെയ്ത് സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നെന്നും കുറിച്ചിട്ടുണ്ട്.
  Published by:Jayashankar AV
  First published: