• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mission Paani| ജലസംരക്ഷണത്തിന്റെ നേട്ടങ്ങൾ എന്തെല്ലാം? നിങ്ങൾ ജലം സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?

Mission Paani| ജലസംരക്ഷണത്തിന്റെ നേട്ടങ്ങൾ എന്തെല്ലാം? നിങ്ങൾ ജലം സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?

ഇന്ത്യയിലെ 75 ശതമാനം കുടുംബങ്ങൾക്കും അവരുടെ പരിസരത്ത് കുടിവെള്ളം ലഭ്യമല്ല. അതുകൊണ്ട് തന്നെ, ജലസംരക്ഷണം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

mission paani

mission paani

  • Share this:
    ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയിൽ, ഓരോ പൗരനും ഇന്ത്യയിൽ ജലലഭ്യത ഉറപ്പാക്കുന്നു എന്നത് അതിശയകരമായ കാര്യമാണ്. ജലലഭ്യത ഒരു അടിസ്ഥാന ആവശ്യമാണ്. എന്നാൽ ഇന്ത്യയിലെ 75 ശതമാനം കുടുംബങ്ങൾക്കും അവരുടെ പരിസരത്ത് കുടിവെള്ളം ലഭ്യമല്ല.

    അതുകൊണ്ട് തന്നെ, ജലസംരക്ഷണം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഭൂമിയിൽ പരിമിതമായ അളവിൽ മാത്രമേ വെള്ളം ലഭ്യമാകൂ. സുരക്ഷിതമായ ഉപഭോഗത്തിലൂടെ ജലം സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജലം എങ്ങനെ സംരക്ഷിക്കാമെന്നും എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നുമുള്ള അവബോധത്തോടെ, നമുക്ക് ഓരോരുത്തർക്കും നമ്മുടെ സംഭാവന നൽകാൻ കഴിയും. ഇത് ശാസ്ത്രജ്ഞർക്കും പരിസ്ഥിതി പ്രവർത്തകർക്കും വിട്ടുകൊടുക്കാവുന്ന ഒരു ജോലിയല്ല, മറിച്ച് ഇത് ഒരു കൂട്ടായ ഉത്തരവാദിത്തമാണ്, കാരണം നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് വെള്ളം.

    ജലസംരക്ഷണത്തിലൂടെ ആഗോള തലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില വഴികൾ ഇതാ:

    ജലത്തിന്റെ പരിമിതമായ ഉറവിടങ്ങൾ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ജനങ്ങളും സമൂഹങ്ങളും ഒത്തുചേർന്നാൽ, വരൾച്ചയും ജലക്ഷാമവും നമുക്ക് കുറയ്ക്കാൻ കഴിയും.

    അമിത ജനസംഖ്യയും വ്യവസായങ്ങളിലെ അമിത ജല ഉപയോഗവും കാരണം വെള്ളം എല്ലായ്പ്പോഴും  ലഭ്യമാകുമെന്ന് ഉറപ്പില്ല. ജലചക്രം വഴി വെള്ളം ക്രമേണ ഭൂമിയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും, അത് എപ്പോഴും ഒരേ സ്ഥലത്തേക്കോ അതേ അളവിലോ ഗുണനിലവാരത്തിലോ തിരികെ ലഭിക്കണമെന്നില്ല. അതിനാൽ, കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വിഭവത്തിന്റെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിലൂടെയും, വെള്ളം എപ്പോഴും ലഭ്യമാണെന്ന് ഉറപ്പാക്കാൻ കഴിയും.

    Also Read- Mission Paani | വെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കാൻ ഇതാ ചില ടിപ്സ്

    ജലം സംരക്ഷിക്കുന്നതിന്റെ മറ്റൊരു ഗുണം അത് പരിസ്ഥിതിയ്ക്കും ഗുണം ചെയ്യുമെന്നതാണ്. ജല ഉപഭോഗം കുറയ്ക്കുന്നതിലൂടെ, വീടുകൾ, ബിസിനസുകൾ, ഫാമുകൾ, കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിലേയ്ക്കുള്ള ജലം സംസ്ക്കരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചെലവഴിക്കുന്ന ഊർജ്ജവും ഇന്ധനവും കുറയ്ക്കാൻ സാധിക്കും. ഇത് മലിനീകരണം കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധന വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

    അനാവശ്യ ജല ഉപഭോഗം കുറയ്ക്കുന്നതിലൂടെ, സമൂഹത്തിനും അഗ്നിശമന സേനാംഗങ്ങൾ, ആശുപത്രികൾ തുടങ്ങിയ സേവനങ്ങൾക്കും സംഭാവന നൽകാൻ സാധിക്കും. ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയാണ് ന്യൂസ് 18- ഹാർപിക് ഇന്ത്യ മിഷൻ പാനി. ബുദ്ധിപൂർവ്വമുള്ള ജല ഉപയോഗത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ജലസംരക്ഷണവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബഹുജന പ്രസ്ഥാനം അണിനിരത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നെറ്റ് വർക്ക് 18, ഹാർപിക് ഇന്ത്യ എന്നിവ സംയുക്തമായി ഈ സംരംഭം ആരംഭിച്ചത്. വ്യത്യസ്തവും ഒറ്റപ്പെട്ടതുമായ ശ്രമങ്ങൾ നടത്തുന്ന ഓരോ ഇന്ത്യക്കാരനെയും കൂട്ടിച്ചേർക്കാൻ ഈ സംരംഭത്തിന് കഴിയുന്നുണ്ട്. ഇന്ത്യയുടെ വിലയേറിയ ജലസ്രോതസ്സുകൾ‌ സംരക്ഷിക്കുന്നതിനും ശുചിത്വം ജീവിതരീതിയാക്കുന്നതിനും ഈ പദ്ധതി പ്രേരണ നൽകുന്നു.
    Published by:Rajesh V
    First published: