• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്നേ വെറുതേ വിടൂ,ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല'; സൈബർ തെറിവിളി കൊണ്ട് പൊറുതിമുട്ടിയ നിഷാ പുരുഷോത്തമൻ പറയുന്നു

'എന്നേ വെറുതേ വിടൂ,ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല'; സൈബർ തെറിവിളി കൊണ്ട് പൊറുതിമുട്ടിയ നിഷാ പുരുഷോത്തമൻ പറയുന്നു

ദൈവത്തെയോർത്ത് ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്നും ആശയവിനിമയം നടത്താൻ ഇത്രയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നുവെന്നും നിഷ ചോദിക്കുന്നു.

നിഷ പുരുഷോത്തമൻ

നിഷ പുരുഷോത്തമൻ

  • News18
  • Last Updated :
  • Share this:
മാധ്യമപ്രവർത്തക നിഷ പുരുഷോത്തമന് എതിരെയുള്ള സൈബർ ആക്രമണത്തിനിടയിൽ കഥയൊന്നും അറിയാതെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഉണ്ട്. വേറെ ഒന്നും കൊണ്ടുമല്ല പേരിലെ സാമ്യം കൊണ്ടു മാത്രമാണ് ഫോട്ടോഗ്രാഫറായ നിഷ പുരുഷോത്തമന് ഒരു കാര്യവുമില്ലാതെ ചീത്തവിളികൾ കേൾക്കേണ്ടി വന്നത്. ആളുമാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നതെന്നും ആർക്കെതിരെയും ഇത്രയും മോശം ഭാഷ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ഒടുവിൽ നിഷ തന്നെ ഫേസ്ബുക്കിൽ വീഡിയോയോട് കൂടിയ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു.

തനിക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്ന എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് നിഷയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ ആണെന്നാണ്. എന്നാൽ, താൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ അല്ലെന്നും താനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണെന്നും ദയവായി ഇക്കാര്യം മനസിലാക്കണമെന്നുമാണ് നിഷ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.



ദൈവത്തെയോർത്ത് ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്നും ആശയവിനിമയം നടത്താൻ ഇത്രയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നുവെന്നും നിഷ ചോദിക്കുന്നു.

വിനോദ് വർഗീസ് എന്നയാൾ അയാളുടെ പോസ്റ്റിൽ ഉപയോഗിച്ച ചിത്രം നീക്കം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കാരണം അയാൾ ഉദ്ദേശിക്കുന്ന നിഷ ഞാനല്ല. ആരുടെ ചിത്രമാണ് എന്നൊന്നും മനസിലാക്കാതെ തോന്നിയരുടെ ചിത്രമെടുത്ത് നിങ്ങൾക്ക് തോന്നുന്നത് എഴുതുകയാണോ?

You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

താനൊരു പാർട്ടിയിൽ നിന്നുമുള്ള ആളല്ലെന്നും അത്തരത്തിലുള്ള ഒരു താൽപര്യവും തനിക്കില്ലെന്നും ഇത്തരം പ്രവർത്തികളെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ അനുകൂലിക്കുമെന്ന് താൻ കരുതുന്നില്ലെന്നും നിഷ കുറിച്ചു. സൈബർ ആക്രമണം തെറ്റാണെന്നും തന്നെ ദയവുചെയ്ത് അതിൽ നിന്ന് മാറ്റി നിർത്തണമെന്നും നിഷ ആവശ്യപ്പെടുന്നു. ഇനി ഇതിന്റെ പേരിൽ തന്നെ കൊല്ലാൻ വരേണ്ടെന്നും നിഷ പറയുന്നു. തനിക്ക് രാഷ്ട്രീയം ഇല്ലെന്നും സൈബർ ആക്രമണങ്ങൾക്കും തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നതിന് എതിരെയാണ് താൻ രംഗത്തുവന്നതെന്നും നിഷ വ്യക്തമാക്കി.
Published by:Joys Joy
First published: