• HOME
  • »
  • NEWS
  • »
  • buzz
  • »
  • Miyazaki Mango | കിലോയ്ക്ക് 2.7 ലക്ഷം രൂപ വില; മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകതകൾ അറിയാം

Miyazaki Mango | കിലോയ്ക്ക് 2.7 ലക്ഷം രൂപ വില; മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകതകൾ അറിയാം

“റൂബി നിറത്തിലുള്ള അപൂർവമായ ജപ്പാനീസ് ഇനത്തിലുള്ള ‘മിയാസാക്കി’ ലോകത്തിലെ ഏറ്റവും വിലയുള്ള മാമ്പഴം എന്നാണ് അറിയപ്പെടുന്നത്. 2.7 ലക്ഷം രൂപയ്ക്കാണ് ഒരു കിലോഗ്രാം മാമ്പഴം വിറ്റ് പോയത്

  • Last Updated :
  • Share this:
    ലോകത്തിലെ ഏറ്റവും വിലയുള്ള മാമ്പഴത്തിൻെറ (Mango) ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് വ്യവസായിയായ ഹർഷ് ഗോയങ്ക (Harsh Goenka). പ്രധാനമായും ജപ്പാനിൽ കാണപ്പെടുന്ന മിയാസാക്കി (Miyazaki) എന്ന് പേരുള്ള ഈ മാമ്പഴത്തിൻെറ വിലകേട്ടാൽ ശരിക്കും ഞെട്ടും. ഒരു കിലോഗ്രാമിന് 2.7 ലക്ഷം രൂപയാണ് വില! റൂബി നിറത്തിലുള്ള ഈ മാമ്പഴം ഉണ്ടാകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? വലിയ സുരക്ഷാ സംവിധാനം നിർബന്ധമായും വേണം.

    ഈ മാമ്പഴം കൃഷി ചെയ്യുന്ന മധ്യപ്രദേശിലെ ഒരു കർഷകൻെറ കഥയും ഗോയങ്ക വിവരിക്കുന്നുണ്ട്. മൂന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരും അഞ്ച് നായ്ക്കളുമാണ് മാമ്പഴകൃഷിക്ക് കാവലിരിക്കുന്നത്. “റൂബി നിറത്തിലുള്ള അപൂർവമായ ജപ്പാനീസ് ഇനത്തിലുള്ള ‘മിയാസാക്കി’ ലോകത്തിലെ ഏറ്റവും വിലയുള്ള മാമ്പഴം എന്നാണ് അറിയപ്പെടുന്നത്. 2.7 ലക്ഷം രൂപയ്ക്കാണ് ഒരു കിലോഗ്രാം മാമ്പഴം വിറ്റ് പോയത്. മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് മാവുള്ള കർഷകൻ മൂന്ന് പേരെയും ആറ് നായ്ക്കളെയുമാണ് സുരക്ഷക്കായി ഏൽപ്പിച്ചിരിക്കുന്നത്,” ട്വീറ്റിനൊപ്പം ഗോയങ്ക വിശദീകരിച്ചു.

    രസകരമായ കാര്യം എന്തെന്നാൽ മധ്യപ്രദേശിലെ ഈ കർഷകന് മിയാസാക്കി മാമ്പഴത്തിൻെറ വിത്ത് ലഭിച്ചത് ഒരു ട്രെയിൻ യാത്രക്കിടയിലാണ്. അപരിചിതനായ ചെന്നൈ സ്വദേശിയിൽ നിന്നാണ് സങ്കൽപ് സിങ് പരിഹാർ എന്ന കർഷകൻ വിത്ത് വാങ്ങിക്കുന്നത്. അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ വിത്തിന് വേണ്ടി അഞ്ച് വർഷം മുമ്പാണ് പരിഹാർ ചെന്നൈക്ക് യാത്ര തിരിച്ചത്. യാത്രക്കിടയിൽ അപരിചിതനായ ഒരു യാത്രക്കാരൻ അപൂർവയിനം മാമ്പഴത്തിൻെറ വിത്ത് നൽകാമെന്ന് പറഞ്ഞ് പരിചയപ്പെട്ടു. 2500 രൂപയ്ക്കാണ് പരിഹാർ വിത്ത് വാങ്ങിച്ചത്.

    അപൂർവയിനം മാമ്പഴമാണെന്ന കാര്യത്തിലൊന്നും പരിഹാറിന് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്തായാലും വാങ്ങിക്കുക തന്നെയെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ വിത്തിന് തൻെറ അമ്മയുടെ പേരായ ദാമിനിയെന്ന് അദ്ദേഹം പേരിടുകയും ചെയ്തു. ജബൽപൂരിലെത്തിയ ശേഷം അദ്ദേഹം തൻെറ സ്ഥലത്ത് ഈ വിത്തിട്ടു. മുളപൊട്ടി തൈ ആയി ചെറിയ ചെടിയായി വളർന്നപ്പോഴൊന്നും മറ്റ് മാവിൻ തൈകളിൽ നിന്ന് ഈ ചെടിക്ക് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നാൽ മാസങ്ങൾക്ക് ശേഷം ചുവന്ന നിറത്തിലേക്ക് മാമ്പഴം മാറിത്തുടങ്ങി.

    സാധാരണ മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിൽ നിന്ന് വ്യത്യസ്തമായി ഒരു തരത്തിലുള്ള ഇരട്ട മാമ്പഴമാണിത്. തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഈ മാമ്പഴത്തിന് ‘തയ്യോ നോ തമാഗോ’ എന്ന് മറ്റൊരു പേരുമുണ്ട്. ദിനോസറിൻെറ മുട്ടയോട് സാദൃശ്യമുള്ളതാണ് ഈ മാമ്പഴത്തിൻെറ രൂപമെന്ന് പറയപ്പെടുന്നു. ഒരു മാമ്പഴത്തിന് കുറഞ്ഞത് 350 ഗ്രാം മുതൽ 900 ഗ്രാം വരെ ഭാരമുണ്ടാവും. ജപ്പാനിലെ മിയാസാക്കി എന്ന നഗരത്തിൽ ധാരാളമായി വിളവെടുക്കുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. ഏപ്രിൽ - ആഗസ്റ്റ് മാസങ്ങളിലാണ് ജപ്പാനിൽ ഈ മാമ്പഴം വിളവെടുക്കാറുള്ളത്.
    Published by:Amal Surendran
    First published: