HOME » NEWS » Buzz » MIZORAM MAN BELIEVED TO HEAD WORLD S LARGEST FAMILY WITH 38 WIVES 89 KIDS DIES

38 ഭാര്യമാര്‍, 89 മക്കള്‍,33 കൊച്ചുമക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു

ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ നാഥൻ കൂടിയാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണ ജനിച്ചത്. 17 വയസുള്ളപ്പോള്‍ മൂന്ന് വയസ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹം. കാലക്രമേണ ഭാര്യമാരുടെ എണ്ണവും കൂടി.

News18 Malayalam | news18-malayalam
Updated: June 13, 2021, 10:38 PM IST
38 ഭാര്യമാര്‍, 89 മക്കള്‍,33 കൊച്ചുമക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു
സിയോണ ചന കുടുംബാംഗങ്ങൾക്കൊപ്പം
  • Share this:
ഐസോള്‍: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു.  മിസോറമിലെ സിയോണ ചന (76) ആണ് അന്തരിച്ചു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ച് ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളുമാണ് സിയോണയ്ക്കുള്ളത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ നാഥൻ കൂടിയാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണ ജനിച്ചത്.  17 വയസുള്ളപ്പോള്‍ മൂന്ന് വയസ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹം. കാലക്രമേണ ഭാര്യമാരുടെ എണ്ണവും കൂടി.

Also Read പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ

[caption id="attachment_394869" align="alignnone" width="525"] സിയോണ ചന[/caption]

 ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്.  അതേവീട്ടിൽ തന്നെയാണ് മക്കളും കൊച്ചുമക്കളും താമസിച്ചിരുന്നത്. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. പചകത്തിനായി വലിയൊരു അടിക്കളയും ഈ വീട്ടിലുണ്ട്.


മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിസോറാമിലെത്തുന്ന വിനോദ സഞ്ചാരികൾ ചനയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു.

നാട്ടിലിറങ്ങിയ പുള്ളിപ്പുലി വരാന്തയിൽ ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്തു; വീഡിയോ വൈറൽ

മുംബൈ: നാസിക്കിലെ ഭുസേ ഗ്രാമവാസികളുടെ ഉറക്കെ കെടുത്തി നാട്ടിലിറങ്ങിയ പുള്ളിപ്പുലി. രാത്രിയിൽ, ഒരു വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തുനായയെ കടിച്ചെടുക്കുന്ന വീ‍ഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്ത് എത്തുന്നതുവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ കഴുത്തിൽ കടിച്ച പുലി അതിനെയും കൊണ്ട് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

#WATCH | Maharashtra: A leopard hunts a pet dog sleeping outside a house in Bhuse village of Nashik.

(Source: CCTV footage) pic.twitter.com/sHZ1O6VUEE


— ANI (@ANI) June 11, 2021

മുൻപ് പല തവണ നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; രണ്ടാം വിവാഹം ട്രെയിനിൽ


ഭഗൽപുർ (ബിഹാർ): ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹം കഴിച്ചത് ട്രെയിനിൽ വച്ച്. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാർ അനുകുമാരിക്ക് സിന്ദൂരം ചാർത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. രണ്ടു മാസം മുൻപാണ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചത്.

വർഷങ്ങളായി അനുകുമാരിയും അഷുകുമാറും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറി‍ഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടെന്ന് അഷു പറയുന്നു.  തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭർതൃഗൃഹത്തില്‍നിന്നും അനു കാമുകനൊപ്പം ഒളിച്ചോടിയത്.Also Also Read ഡിവോഴ്സ് ആയ ശേഷമാണ് വാപ്പ വിവാഹം ചെയ്തത്, ഉമ്മ അതിൽ ദുഃഖിതയല്ല; പിതാവിന്റെ വിവാഹവാർത്തയിൽ പ്രതികരിച്ച് അനാർക്കലി


സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിൻ സ്റ്റേഷനിൽഎത്തിയതു മുതൽ തന്നെ ഇപ്പോൾ തന്നെ വിവാഹം കഴിക്കണമെന്ന്  കാമുകി ആവശ്യപ്പെട്ടു. തുടർന്ന് ട്രെയിനിൽ വച്ചു തന്നെ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപമായിരുന്നു വിവാഹം.

ഇതിനു പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വ്യത്യസ്തമാർന്ന വിവാഹമാണിതെന്നാണ് പലരും കമന്റു ചെയ്യുന്നത്. ഇവർ ഭർത്താവിനെ ചതിച്ചെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ഭർത്താവിനായി വ്രതമെടുത്ത് പ്രാർഥിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയതെന്നും ചിലർ പറയുന്നുണ്ട്.

Published by: Aneesh Anirudhan
First published: June 13, 2021, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories